അഫ്ഗാൻ മുൻ സർക്കാറിലെ നൂറിലേറെ പേരെ താലിബാൻ വധിച്ചതായി യു.എൻ
text_fieldsകാബൂൾ: സുരക്ഷ സേനാംഗങ്ങളുൾപ്പെടെ അഫ്ഗാൻ മുൻ സർക്കാറിലെ നൂറിലേറെ അംഗങ്ങളെ താലിബാൻ വധിച്ചതായി യു.എൻ റിപ്പോർട്ട്. യു.എസ്-നാറ്റോ സേനാംഗങ്ങൾക്കായി സേവനം ചെയ്തവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. ആഗസ്റ്റിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനു ശേഷമാണ് അറുകൊലകൾ നടന്നതെന്നും യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു.
വിദേശ സൈനികരുമായി സഹകരിച്ചവർക്കും മുൻ സർക്കാറിലെ അംഗങ്ങൾക്കും മാപ്പുനൽകുമെന്നുമായിരുന്നു അധികാരമേറ്റയുടൻ താലിബാന്റെ പ്രഖ്യാപനം. ഐ.എസ് ഭീകരസംഘടനയുമായി ബന്ധമുള്ള 50ഓളം ആളുകളെ താലിബാൻ വധിച്ചതിന് തെളിവുലഭിച്ചതായും യു.എൻ വ്യക്തമാക്കി.
അതിനിടെ, അടച്ചുപൂട്ടിയ യൂനിവേഴ്സിറ്റികൾ ഈമാസത്തോടെ തുറന്നു പ്രവർത്തിപ്പിക്കാനൊരുങ്ങുകയാണ് താലിബാൻ എന്നാണ് റിപ്പോർട്ട്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്രവേശനമുണ്ടാകുമോ എന്നതിൽ വ്യക്തതയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.