കാലത്തിനനുസരിച്ച് രക്ഷാസമിതി പരിഷ്കരിക്കണം -അേന്റാണിയോ ഗുട്ടെറസ്
text_fieldsയുനൈറ്റഡ് നേഷൻസ്: ഇന്നത്തെ കാലത്തിനനുസരിച്ച് ഐക്യ രാഷ്ട്രസഭ രക്ഷാസമിതി പരിഷ്കരിക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അേന്റാണിയോ ഗുട്ടെറസ്. 1945ലെ രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങൾക്കനുസരിച്ചുള്ളതാണ് നിലവിലെ 15 അംഗ രക്ഷാസമിതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ ലോകം അനിയന്ത്രിതമായി മാറിക്കൊണ്ടിരിക്കുകയാണ്.
രാഷ്ട്രീയ സംഘർഷങ്ങൾ വർധിച്ചുവരുന്നു. ഇത്തരം വെല്ലുവിളികളെ ഒരുമിച്ച് നേരിടാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും യു.എൻ പൊതുസഭയുടെ 78ാമത് സെഷനിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. കാലാവസ്ഥ പ്രതിസന്ധി, വിനാശകരമായ സാങ്കേതിക വിദ്യകൾ തുടങ്ങിയ നിരവധി ഭീഷണികളാണ് ലോകം നേരിടുന്നത്. ബഹുധ്രുവ ലോകത്തിൽ കുടുതൽ ശക്തവും ഫലപ്രദവുമായ ബഹുമുഖ സ്ഥാപനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രക്ഷാസമിതിയിൽ കൂടുതൽ രാജ്യങ്ങളെ സ്ഥിരാംഗങ്ങളായി ഉൾപ്പെടുത്തണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇന്ത്യയും സ്ഥിരാംഗത്വത്തിന് ശ്രമം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.