ഇസ്രായേൽ-ഹമാസ് സംഘർഷത്തെ അപലപിച്ചുള്ള റഷ്യൻ പ്രമേയം യു.എൻ സുരക്ഷ കൗൺസിൽ തള്ളി
text_fields
ഐക്യരാഷ്ട്രസഭ: ഇസ്രായേൽ-ഹമാസ് സംഘർഷത്തെ അപലപിച്ചുള്ള റഷ്യൻ പ്രമേയം യു.എൻ സുരക്ഷ കൗൺസിൽ തള്ളി. ഗസ്സയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന റഷ്യ നിർദ്ദേശിച്ച കരട് പ്രമേയമാണ് യു.എന്നിൽ ചില രാജ്യങ്ങൾ പരാജയപ്പെടുത്തിയത്. 15 അംഗരാഷ്ട്രങ്ങൾ രാഷ്ട്ര തിങ്കളാഴ്ച വൈകുന്നേരം യോഗം ചേർന്നാണ് പ്രമേയേത്തിൽ വേട്ടെടുപ്പ് നടത്തിയത്.
പ്രമേയേത്തിന് റഷ്യ, ചൈന, യു.എ.ഇ എന്നിവയടക്കം അഞ്ചുരാജ്യങ്ങൾ അനുകൂലമായും യു.എസ്, ഫ്രാൻസ്, യു.കെ , ജപ്പാൻ എന്നീ രാജ്യങ്ങൾ എതിർത്തും വോട്ട് ചെയ്തു. ആറു രാജ്യങ്ങൾ വിട്ടുനിന്നു. വെടിനിർത്തൽ പ്രാബല്യത്തിൽ വരുത്തുക, ബന്ദികളെ മോചിപ്പിക്കുക, സാധാരണക്കാരെ സുരക്ഷിതമാക്കുക എന്നീ ആവശ്യങ്ങളായിരുന്നു പ്രമേയത്തിൽ ഉണ്ടായിരുന്നത്.
അതിനിടെ, ഈജിപ്ഷ്യൻ അതിർത്തിയിൽ മാനുഷിക സഹായം തടഞ്ഞതോടെ, ഗസ്സ സമ്പൂർണ തകർച്ചയിലേക്ക് നീങ്ങുന്നതായി അധികൃതർ പറഞ്ഞു.പരിക്കേറ്റവർക്കും കുടുങ്ങിപ്പോയവർക്കും വെള്ളം, ഭക്ഷണം, ഇന്ധനം എന്നിവ എത്തിക്കാൻ വിവിധ സന്നദ്ധ സംഘടനകൾ അഭ്യർത്ഥിച്ചു. ഹമാസ് ആക്രമണത്തിൽ 21 ഫ്രഞ്ച് പൗരന്മാർ കൊല്ലപ്പെട്ടതായി ഫ്രാൻസ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. 11 ഫ്രഞ്ച് പൗരന്മാരെ കാണാതായതായും റിപ്പോർട്ടിൽ പറയുന്നു. ഗസ്സ മുനമ്പിലേക്ക് മാനുഷിക ഇടനാഴി തുറക്കണമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആവശ്യപ്പെട്ടു,
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.