യു.എൻ സുഡാൻ പ്രതിനിധി വോൾക്കർ പെർതസ് രാജി പ്രഖ്യാപിച്ചു
text_fieldsയുനൈറ്റഡ് നാഷൻസ്: സുഡാനിലെ യു.എൻ പ്രതിനിധി വോൾക്കർ പെർതസ് സ്ഥാനമൊഴിയുന്നതായി അറിയിച്ചു. സുഡാനിലെ സ്ഥിതിഗതികൾ സുരക്ഷാ കൗൺസിലിൽ വിശദീകരിക്കവെ പെർതെസ് ബുധനാഴ്ചയാണ് ഇക്കാര്യം അറിയിച്ചതെന്ന് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
രണ്ടര വർഷത്തിലേറെയായി സുഡാനിലെ യു.എൻ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധിയായി പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം. വിമതരും സൈനികരും തമ്മിൽ സുഡാനിൽ കുറെ മാസങ്ങളായി രൂക്ഷപോരാട്ടം നടന്നു വരികയാണ്. കഴിഞ്ഞദിവസം സുഡാനിൽ മാർക്കറ്റിലുണ്ടായ സ്ഫോടനത്തിൽ നിരവധിപേർ കൊല്ലപ്പെട്ടിരുന്നു. അതിനിടെയിലാണ് പ്രതിനിധി സ്ഥാനമൊഴിയുന്നതെന്നത് ശ്രദ്ധേയമാണ്.
സെക്രട്ടറി ജനറലിന് എന്നിലുള്ള വിശ്വാസത്തിന് താൻ നന്ദിയുള്ളവനാണ്, എന്നാൽ ഈ ചുമതലയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് പെർത്‌സ് പറഞ്ഞു. പെർതസിന് രാജിവയ്ക്കാൻ മതിയായ കാരണങ്ങളുണ്ടെന്നും അദ്ദേഹത്തിന്റെ താൽപര്യം മാനിക്കണമെന്നും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.