കശ്മീർ പ്രശ്‌നം ഐക്യരാഷ്ട്രസഭയിൽ ഉന്നയിച്ച് ഉർദുഗാൻ
text_fieldsഐക്യരാഷ്ട്രസഭയുടെ വ്യവസ്ഥകൾക്കുള്ളിൽ നിന്നുകൊണ്ട് കശ്മീർ പ്രശ്‌നം ചർച്ചകളിലൂടെയാണ് പരിഹരിക്കേണ്ടതെന്ന് തുർക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉർദുഗാൻ. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ സംസാരിക്കവെയാണ് അദ്ദേഹം കശ്മീർ പ്രശ്‌നം ഉന്നയിച്ചത്.
കശ്മീർ ഇപ്പോഴും കത്തുന്ന വിഷയമാണ്, വിഷയം ദക്ഷിണേഷ്യയുടെ സമാധാനത്തിനും സ്ഥിരതക്കും പ്രധാന കാര്യമാണെന്നും ഉർദുഗാൻ പറഞ്ഞു. ഇന്ത്യയെ പേരെടുത്തു പരാമർശിക്കാതെയാണ് കശ്മീർ പ്രശ്‌നം ഉർദുഗാൻ പൊതുസഭയിൽ ഉന്നയിച്ചത്.
'കശ്മീർ പ്രതിസന്ധി ദക്ഷിണേഷ്യയുടെ സ്ഥിരതക്കും സമാധാനത്തിനും അതിപ്രധാനമാണ്. അത് ഇപ്പോഴും കത്തുന്നൊരു പ്രശ്‌നവുമാണ്. ഐക്യരാഷ്ട്രസഭാ പ്രമേയങ്ങളുടെ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നുകൊണ്ട് സംഭാഷണത്തിലൂടെ ഈ പ്രശ്‌നം പരിഹരിക്കുന്നതിന് അനുകൂലമായ നിലപാടാണ് നമ്മുടേത്. കശ്മീരിലെ ജനങ്ങളുടെ പ്രതീക്ഷകൾക്ക് അനുസൃതമായിരിക്കണം അത്' -ഉർദുഗാൻ പറഞ്ഞു.
കഴിഞ്ഞ വർഷത്തെ യു.എൻ ഉന്നതതല യോഗത്തിലും ഉർദുഗാൻ കശ്മീർ വിഷയം ഉന്നയിച്ചിരുന്നു. തുർക്കി പ്രസിഡണ്ടിനു പുറമെ മലേഷ്യൻ പ്രധാനമന്ത്രിയായിരുന്ന മഹാതിർ മുഹമ്മദ്, പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ എന്നിവരും കശ്മീർ വിഷയം ഉയർത്തി. ഒരു രാഷ്ട്രത്തലവനും ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് എത്താതെയാണ് ഇത്തവണ യു.എൻ പൊതുസഭ ചേരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.