കാനഡക്ക് മുകളിലെത്തിയ അജ്ഞാത വസ്തു വെടിവെച്ചിട്ടെന്ന് ജസ്റ്റിൻ ട്രൂഡോ
text_fieldsഒട്ടാവ: കാനഡക്ക് മുകളിലെത്തിയ അജ്ഞാത വസ്തു വെടിവെച്ചിട്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. യു.എസുമായി നടത്തിയ സംയുക്ത നീക്കത്തിനൊടുവിലാണ് അജ്ഞാത വസ്തുവിനെ വീഴ്ത്തിയത്. ഒരാഴ്ചക്ക് മുമ്പ് ചൈനീസ് ചാരബലൂൺ യു.എസിൽ വലിയ വിവാദം ഉയർത്തിയിരുന്നു. തുടർന്ന് അമേരിക്ക ഇത് വെടിവെച്ചിടുകയായിരുന്നു. ഇതിന് പിന്നാലെയാണ് സമാനസംഭവം കാനഡയിലും ആവർത്തിക്കുന്നത്.
അജ്ഞാതവസ്തു വെടിവെച്ചിടാൻ താൻ ഉത്തരവിട്ടുവെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. യു.എസിന്റെ എഫ് 22 എയർക്രാഫ്റ്റിന്റെ സഹായത്തോടെയാണ് ഇത് സാധ്യമാക്കിയതെന്നും ട്രൂഡോ വ്യക്തമാക്കി.യൂക്കണിലുള്ള കനേഡിയൻ സൈന്യം വെടിവെച്ചിട്ട അജ്ഞാത വസ്തുവിന്റെ ഭാഗങ്ങൾ കണ്ടെത്തുകയും പഠനം നടത്തുകയും ചെയ്യുമെന്ന് ട്രൂഡോ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി കനേഡിയൻ പ്രധാനമന്ത്രി സംസാരിച്ചു. യു.എസ് ഡിഫൻസ് സെക്രട്ടറി ലോയിഡ് ആസ്റ്റിനുമായി കാനഡ പ്രതിരോധ മന്ത്രിയും വിഷയം ചർച്ച ചെയ്തിട്ടുണ്ട്. ഇരു രാജ്യങ്ങളുടേയും പരമാധികാരം എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്ന് കനേഡിയൻ പ്രതിരോധ മന്ത്രി അനിത ആനന്ദ് ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.