ടേക്ക് ഓഫിന് പിന്നാലെ യുണൈറ്റഡ് എയർലൈൻ വിമാനത്തിന്റെ ടയർ ഊരിത്തെറിച്ചു -VIDEO
text_fieldsവാഷിങ്ടൺ: ടേക്ക് ഓഫിന് പിന്നാലെ യുണൈറ്റ് എയർലൈൻ വിമാനത്തിന്റെ ടയർ ഊരിത്തെറിച്ചു. സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെയായിരുന്നു സംഭവം. തുടർന്ന് വിമാനം ലോസ് എഞ്ചൽസിലിറക്കി.
235 യാത്രക്കാരും 14 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിലെ ആറ് ടയറുകളിൽ ഒന്ന് ഊരിത്തെറിക്കുകയായിരുന്നു. ഇടതുഭാഗത്തെ ലാൻഡിങ് ഗിയറിന് സമീപത്തുള്ള ടയറിനാണ് തകരാർ ഉണ്ടായത്. വിമാനത്തിന്റെ ടയർ ഊരിത്തെറിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ടയർ വീണ് വിമാനത്താവളത്തിന്റെ പാർക്കിങ്ങിലുണ്ടായിരുന്ന കാറുകളിലൊന്ന് തകർന്നു. പാർക്കിങ്ങിലെ വേലിയും തകർന്നിട്ടുണ്ട്. അപകടത്തിന് പിന്നാലെ പ്രസ്താവനയുമായി യുണൈറ്റഡ് എയർലൈൻസ് രംഗത്തെത്തി. 2002ൽ നിർമിച്ച വിമാനത്തിന് ടയറുകളിലൊന്നിന് തകരാർ സംഭവിച്ചാലും സുരക്ഷിത ലാൻഡിങ് സാധ്യമാവുമെന്ന് യുണൈറ്റഡ് എയർലൈൻസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.