യുണൈറ്റഡ് എയർലൈൻസിൽ അപ്രതീക്ഷിത അതിഥി; ഞെട്ടൽ മാറാതെ യാത്രക്കാർ
text_fieldsഫ്ലോറിഡ: യുണൈറ്റഡ് എയർലൈൻസ് വിമാനം യാത്രക്കാരുമായി പറന്നത് അപ്രതീക്ഷിത അതിഥിയുമായി. ഫ്ലോറിഡയിൽ നിന്ന് യാത്ര പുറപ്പെട്ട അതിഥി ന്യൂജെഴ്സിയിലാണ് വിമാനമിറങ്ങിയത്. ജീവനക്കാരോ മറ്റുള്ളവരോ അറിയാതെ വിമാനത്തിനുള്ളിൽ കയറിപ്പറ്റിയ പാമ്പായിരുന്നു ആ അതിഥി.
ഫ്ലോറിഡയിൽ നിന്ന് ന്യൂജെഴ്സിയിലേക്കുള്ള യാത്രാമധ്യേ അകാശത്ത് വെച്ചാണ് വിമാനത്തിനുള്ളിൽ കയറിയ പാമ്പിനെ യാത്രക്കാർ കണ്ടത്. ആദ്യം ഭയപ്പെട്ടെങ്കിലും വിഷമില്ലാത്ത പാമ്പാണെന്ന് വിമാന ജീവനക്കാരിൽ നിന്ന് അറിഞ്ഞതോടെ യാത്രക്കാർക്ക് ആശ്വാസമായി. ടാർട്ടർ ഇനത്തിൽപ്പെട്ട ഉപദ്രവകാരിയല്ലാത്ത പാമ്പായിരുന്നു അത്.
വിമാനത്തിലെ പാമ്പിനെ പിടികൂടാൻ ന്യൂജെഴ്സി വിമാനത്താവളത്തിൽ വന്യജീവി സംരക്ഷകർ എത്തിയിരുന്നു. പാമ്പിനെ വനത്തിൽ തുറന്നുവിട്ടതായി അധികൃതർ അറിയിച്ചു.
വിമാനയാത്രക്കിടെ പാമ്പിനെ കണ്ടെത്തുന്നത് ആദ്യ സംഭവമല്ല. 2016ൽ മെക്സിക്കോ സിറ്റിയിലേക്കുള്ള വിമാനത്തിനുള്ളിൽ പാമ്പ് കയറിയിരുന്നു. 2013ൽ ആസ്ട്രേലിയയിൽ വിമാനത്തിന്‍റെ ചിറകിൽ ചുറ്റിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.