വാക്സിനെടുത്തില്ലെങ്കിൽ ഓൺലൈൻ ക്ലാസിൽ കയറണ്ട; വിദ്യാർഥിയെ വിലക്കി സർവകലാശാല
text_fieldsന്യൂജേഴ്സി: കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടാൻ ലോകരാജ്യങ്ങൾ കിണഞ്ഞ് ശ്രമിക്കുേമ്പാൾ ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്നത് വാക്സിൻ, മാസ്ക് ഉപയോഗത്തെ എതിർക്കുന്നവരാണ്. ഇവർ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുക കുടി ചെയ്യുന്നതോടെ നിരവധിയാളുകൾ കോവിഡ് പ്രതിരോധ മാർഗങ്ങൾക്കെതിരെ മുഖം തിരിക്കുകയാണ്. നിരവധി യുവാക്കൾ വരെ ഇത്തരം പ്രചാരണങ്ങളിൽ വീണുപോകുന്നു.
കോവിഡിനെ നിസാരവൽക്കരിച്ച ന്യൂജേഴ്സി സ്വദേശിയായ ലോഗൻ ഹോളറിനെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നത് വിലക്കിയിരിക്കുകയാണ് റുട്ഗർസ് സർവകലാശാല. ലോഗൻ കോവിഡ് വാക്സിൻ സ്വീകരിച്ചിരുന്നില്ല.
സർവകലാശാലയുടെ നടപടി അൽപം കടന്ന കൈയ്യല്ലേ എന്ന് തോന്നാം. എന്നാൽ സമീപകാലത്തൊന്നും വാക്സിൻ എടുക്കാൻ പോകുന്നില്ലെന്നാണ് 22കാരനായ ലോഗന്‍റെ പ്രഖ്യാപനം. സർവകലാശാലയിൽ 2020ൽ പ്രവേശനം നേടിയ ലോഗൻ സസക്സ് കൗണ്ടിയിലെ സാൻസ്റ്റണിലുള്ള തന്‍റെ വീട്ടിൽ വെച്ചാണ് ഇതുവരെ ക്ലാസിൽ പങ്കെടുത്തതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് വിദ്യാർഥികൾക്ക് വാക്സിനേഷൻ നിർബന്ധമാക്കുന്ന ആദ്യ സർവകലാശാലയായി റുട്ഗർസ് മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.