മങ്കിപോക്സ് ആഗോള മഹാമാരിക്ക് കാരണമാകില്ലെന്നാവർത്തിച്ച് ലോകാരോഗ്യ സംഘടന
text_fieldsജനീവ: മങ്കി പോക്സ് സാധാരണയായി കാണപ്പെടുന്ന ആഫ്രിക്കൻ രാജ്യങ്ങൾക്ക് പുറത്ത് വ്യാപിക്കുന്നത് ആഗോള മഹാമാരിക്ക് കാരണമാകുമെന്ന ആശങ്ക വേണ്ടെന്ന് ലോകാരോഗ്യ സംഘടന. മേയ് ഏഴിന് ബ്രിട്ടനിൽ ആദ്യമായി രോഗം സ്ഥിരീകരിച്ച ശേഷം വിവിധ രാജ്യങ്ങളിലായി 400ഓളം കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടുത്ത സമ്പർക്കത്തിലൂടെ മാത്രം പടരുന്ന, സാധാരണയായി ഗുരുതര രോഗത്തിന് കാരണമാകാത്ത വൈറസിനെ കുറിച്ച് പരിഭ്രാന്തരാകേണ്ട കാര്യമില്ല. വൈറസ് മറ്റൊരു മഹാമാരിക്ക് കാരണമാകുമോയെന്ന എപ്പിഡെമിയോളജിക്കൽ ബ്രീഫിങ്ങിൽ ഉയർന്ന ചോദ്യത്തിന് ഞങ്ങൾ അങ്ങനെ കരുതുന്നില്ലെന്ന് ഡബ്ലു.എച്ച്.ഒയുടെ മങ്കിപോക്സ് വിദഗ്ധൻ റോസാമണ്ട് ലൂയിസ് മറുപടി നൽകി. ഒരു ആഗോള മഹാമാരിയെ കുറിച്ച് ഞങ്ങൾക്കിപ്പോൾ ആശങ്കയില്ല. വൈറസ് വ്യാപനം തടയാൻ ദ്രുതഗതിയിലുള്ള നടപടികൾ കൈക്കൊള്ളേണ്ടത് പ്രധാനമാണെന്നും ലൂയിസ് പറഞ്ഞു.
1980ൽ ലോകത്തെ ദശലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ വസൂരിയുമായി ബന്ധപ്പെട്ടതാണ് മങ്കിപോക്സ്. എന്നാൽ വസൂരിയെ അപേക്ഷിച്ച് ഇതിന്‍റെ വ്യാപനം വളരെ കുറവും രോഗം ബാധിച്ച മിക്കവരും മൂന്നോ നാലോ ദിവസത്തിനകം സുഖം പ്രാപിക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.