റഷ്യയുമായി സൈനിക സഹകരണം: ഇറാനെ ഒറ്റപ്പെടുത്തണമെന്ന് യു.എസ്
text_fieldsന്യൂയോർക്: റഷ്യയുമായി സൈനിക സഹകരണം തുടരുന്ന ഇറാനെ ഒറ്റപ്പെടുത്തണമെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ. ജർമനി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളോട് ഇതു സംബന്ധിച്ച് ചർച്ച നടത്തിയതായും അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി പറഞ്ഞു.
അന്താരാഷ്ട്ര ആണവോർജ സമിതിയുടെ ഭാഗമായി ഇറാനുമായുള്ള സഹകരണം ഉപേക്ഷിക്കാനും അമേരിക്ക രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഇറാൻ ആണവ കരാർ പുനഃസ്ഥാപിക്കാനുള്ള ചർച്ചാ സാധ്യത ഇതോടെ മങ്ങുകയാണ്. റഷ്യയുടെ യുക്രൈയിൻ യുദ്ധം ഒരു വർഷം പിന്നിടുന്നതിന്റെ ഭാഗമായാണ് റഷ്യക്കും ഇറാനുമെതിരെ അമേരിക്ക നിലപാട് കടുപ്പിക്കുന്നത്.
റഷ്യ - യുക്രെയ്ൻ യുദ്ധം പുരോഗമിക്കവേ, 2022 ജൂലൈയിൽ റഷ്യ ആയുധങ്ങളുടെ കുറവ് കാരണം ബുദ്ധിമുട്ടുന്ന സമയത്ത്, യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ഒരു പ്രധാന പ്രഖ്യാപനം നടത്തിയിരുന്നു. അത്, ഇറാൻ റഷ്യക്ക് ഡ്രോണുകൾ നൽകുന്നതിനെ കുറിച്ചായിരുന്നു. ഇറാൻ, തുടക്കത്തിൽ ആരോപണം നിഷേധിച്ചെങ്കിലും വൈകാതെ അത് സത്യമാണെന്ന് വ്യക്തമായി.
സെപ്തംബറിനും നവംബറിനുമിടയിൽ റഷ്യ നൂറുകണക്കിന് ഇറാനിയൻ നിർമ്മിത ഷഹെദ്-136 കാമികാസെ ഡ്രോണുകൾ വാങ്ങി. യുക്രേനിയൻ നഗരങ്ങളെയും നിർണായക ഇൻഫ്രാസ്ട്രക്ചറുകളെയും ലക്ഷ്യമിടാൻ മോസ്കോ പിന്നീട് ചെറുതും ലളിതവും കണ്ടെത്താൻ പ്രയാസമുള്ളതുമായ ഈ ഡ്രോണുകൾ ഉപയോഗിച്ചു, ഇത് രാജ്യത്തിന്റെ പകുതിയോളം ശക്തിയെ തട്ടിയെടുക്കാൻ റഷ്യയെ സഹായിക്കുകയും ചെയ്തതായി ‘ഫോറിൻ’ അഫയേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.