അമേരിക്ക റഷ്യയിൽ നിന്ന് വെൻറിലേറ്ററുകൾ വാങ്ങും
text_fieldsവാഷിങ്ടൺ: കോവിഡ് ബാധിതരെ ചികിത്സിക്കാൻ അമേരിക്ക റഷ്യയിൽനിന്ന് വെൻറിലേറ്ററുകളും മെഡിക്കൽ ഉപകരണങ്ങളും വാങ്ങുന്നു. അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപും റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിനും തമ്മിലുള്ള ടെലിഫോൺ സംഭ ാഷണത്തിന് ശേഷമാണ് ഈ നീക്കം.
കൊറോണ നിയന്ത്രിച്ചില്ലെങ്കിൽ രണ്ടാഴ്ചക്കകം അമേരിക്കയിൽ രണ്ട് ലക്ഷത്തോളം പേർ മരണപ്പെടുമെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തര സ്വഭാവത്തിൽ വെൻറിലേറ്ററുകളും മറ്റും വാങ്ങുന്നത്. മാർച്ച് 30നാണ് ഇരുരാജ്യത്തിെൻറയും പ്രസിഡൻറുമാർ തമ്മിൽ സംസാരിച്ചത്.
“ലോകം പ്രതിസന്ധി നേരിടുേമ്പാഴെല്ലാം മാനുഷിക സഹായവുമായി യു.എസ് എത്താറുണ്ട്. എന്നാൽ, കോവിഡിനെ നേരിടാൻ ഞങ്ങൾക്ക് തനിച്ച് കഴിയില്ല. റഷ്യയിൽ നിന്ന് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാൻ അമേരിക്ക സമ്മതിച്ചിട്ടുണ്ട്. അവ ഏപ്രിൽ ഒന്നിന് ഫെമക്ക് (ഫെഡറൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസി) കൈമാറി’’ യു.എസ് വക്താവ് മോർഗൻ ഒർടാഗസ് പറഞ്ഞു.
മുൻപും പ്രതിസന്ധി ഘട്ടങ്ങളിൽ ഇരുരാജ്യങ്ങളും പരസ്പരം സഹായിച്ചിട്ടുണ്ട്. ഭാവിയിലും ഇത് തുടരും. എല്ലാവരുടെയും ജീവൻ അപകടപ്പെടുത്തുന്ന പൊതു ശത്രുവിനെ മറികടക്കാൻ ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയമാണിത് -അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.