യമനിലെ ഹുദൈദ ലക്ഷ്യമാക്കി അമേരിക്കയുടെ വ്യോമാക്രമണം
text_fieldsസൻആ (യമൻ): യെമനിലെ ചെങ്കടൽ തുറമുഖ നഗരമായ ഹുദൈദ ലക്ഷ്യമാക്കി യു.എസ് യുദ്ധവിമാനങ്ങൾ അഞ്ച് തവണ വ്യോമാക്രമണം നടത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നഗരത്തിൻ്റെ വടക്കുപടിഞ്ഞാറുള്ള അൽ-സലിഫ് ജില്ലയിലെ റാസ് ഇസ മേഖലയിലാണ് ആക്രമണമുണ്ടായതെന്ന് അൽ-മസീറ ടി.വി പറഞ്ഞു, ആളപായമൊന്നും ഉണ്ടായിട്ടില്ല.
ഹൂതികളുടെ നിയന്ത്രണത്തിലുള്ള റാസ് ഇസയിലെ സൈനിക കടൽത്താവളത്തിൽ വൻ സ്‌ഫോടനങ്ങളുണ്ടായതായി ഹുദൈദ നിവാസികൾ പറഞ്ഞതായി സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഗസ്സയിലെ ഫലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ വർഷം നവംബർ മുതൽ ചെങ്കടലിലൂടെ കടന്നുപോകുന്ന അന്താരാഷ്ട്ര കപ്പലുകൾക്ക് നേരെ ഹൂതികൾ ആക്രമണം നടത്തിവരികയാണ്. അമേിക്കൻ നേവി ചരക്കുകപ്പലുകൾക്ക് സംരക്ഷണം നൽകുന്നുണ്ട്. എന്നിരുന്നാലും ഹൂതി ആക്രമണങ്ങളിൽ പല കപ്പലുകൾക്കും കേടുപാടുകൾ സംഭവിച്ചു. പല പ്രമുഖ ഷിപ്പിംഗ് കമ്പനികളും ചെങ്കടലിലൂടെയുള്ള റൂട്ടുകൾ മാറ്റാൻ നിർബന്ധിതരായി. ഇത് ചരക്കുകളുടെ വില വർദ്ധിപ്പിച്ചു. യു.എസ് സൈന്യം പുതിയ ആക്രമണങ്ങളെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.