ഇന്ത്യ-പാക് സംയുക്ത പ്രസ്താവന സ്വാഗതം ചെയ്ത് യു.എസും യു.എനും
text_fieldsവാഷിങ്ടൺ: വെടിനിർത്തൽ സംബന്ധിച്ച എല്ലാ കരാറുകളും കർശനമായി നടപ്പാക്കുമെന്ന ഇന്ത്യ -പാകിസ്താൻ സംയുക്ത പ്രസ്താവനയെ അമേരിക്ക സ്വാഗതം ചെയ്തു. ദക്ഷിണേഷ്യയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിൽ നിർണായക നടപടിയാണിതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി പറഞ്ഞു.
മേഖലയിലെ എല്ലാ നേതാക്കളുമായും യു.എസ് പ്രസിഡൻറ് ജോ ബൈഡൻ ബന്ധപ്പെടുന്നുണ്ട്. കശ്മീർ ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ ഇന്ത്യയും പാകിസ്താനും നേരിട്ട് ചർച്ച നടത്തുന്നതിന് യു.എസ് നൽകിവരുന്ന പിന്തുണ തുടരുമെന്ന് വിദേശകാര്യ വക്താവ് നെഡ് പ്രൈസ് പറഞ്ഞു. യു.എസിനും പാകിസ്താനും ഒരുപോലെ താൽപര്യമുള്ള വിഷയങ്ങൾ ക്രിയാത്മക നിലപാട് സ്വീകരിക്കാൻ പാകിസ്താൻ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെടിനിർത്തൽ കരാറുകൾ പാലിക്കാനുള്ള ഇരു രാജ്യങ്ങളുടെയും തീരുമാനത്തെ യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടെറസും സ്വാഗതം ചെയ്തു. തീരുമാനം കൂടുതൽ ചർച്ചകൾക്ക് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.