ഹമാസിനെതിരെ ടാസ്ക്ഫോഴ്സ് പ്രഖ്യാപിച്ച് യു.എസ്; കൊല്ലപ്പെട്ടവരിൽ ഗസ്സ സർക്കാറിലെ പ്രമുഖരും
text_fieldsവാഷിങ്ടൺ: 2023 ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണം അന്വേഷിക്കാൻ പുതിയ ടാസ്ക്ഫോഴ്സ് പ്രഖ്യാപിച്ച് യു.എസ് നീതിന്യായ വകുപ്പ്.
ജെ.ടി.എഫ് 10-7 എന്ന പേരിൽ രൂപം നൽകിയ സമിതി ഇസ്രായേലിലെ ആക്രമണത്തിൽ നേരിട്ടും അല്ലാതെയും പങ്കാളികളായ ഹമാസ് പോരാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ളതാണ്. ബൈഡൻ അധികാരത്തിലിരിക്കെ നീതിന്യായ വിഭാഗം ഹമാസ് നേതാവ് യഹ്യ സിൻവാറിനും മറ്റു മുതിർന്ന നേതാക്കൾക്കുമെതിരെ കുറ്റം ചുമത്തിയിരുന്നു.
എല്ലാ ബന്ദികളെയും വിട്ടയക്കണമെന്ന് ഹമാസിന് കഴിഞ്ഞ ദിവസം ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ നീക്കം. കാമ്പസുകളിലെ ഫലസ്തീൻ അനുകൂല പ്രകടനങ്ങളിൽ പങ്കെടുത്ത വിദേശ വിദ്യാർഥികൾക്കെതിരെ ദിവസങ്ങൾക്ക് മുമ്പ് നടപടിയുമായി സർക്കാർ രംഗത്തെത്തിയിരുന്നു. കൊളംബിയ വിദ്യാർഥി മഹ്മൂദ് ഖലീലിനെ അറസ്റ്റ് ചെയ്തതടക്കം നടപടികൾ രാജ്യത്തെ വിദേശ വിദ്യാർഥികളിൽ ആശങ്ക പടർത്തിയിരുന്നു.
കൊല്ലപ്പെട്ടവരിൽ ഗസ്സ സർക്കാറിലെ പ്രമുഖരും
ഗസ്സ സിറ്റി: പുലർച്ചെ ഗസ്സയെ ചോരക്കളമാക്കിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഗസ്സ സർക്കാറിലെ പ്രമുഖരും.പബ്ലിക് വർക്സ് തലവൻ ഇസാം അൽദാലിസ്, നീതിന്യായ മന്ത്രാലയം അണ്ടർ സെക്രട്ടറി അഹ്മദ് അൽഹത്ത, ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി മഹ്മൂദ് അബൂവത്ഫ, ആഭ്യന്തര സുരക്ഷ വിഭാഗം ഡയറക്ടർ ജനറൽ ബഹ്ജത് അബൂ സുൽത്താൻ എന്നിവരാണ് കൊല്ലപ്പെട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.