Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightടിക്​ടോക്​ നിരോധനം...

ടിക്​ടോക്​ നിരോധനം സ്റ്റേ ചെയ്തതിനെതിരെ ട്രംപ് ഭരണകൂടം കോടതിയിലേക്ക്

text_fields
bookmark_border
ടിക്​ടോക്​ നിരോധനം സ്റ്റേ ചെയ്തതിനെതിരെ ട്രംപ് ഭരണകൂടം കോടതിയിലേക്ക്
cancel

ന്യൂയോർക്​: ചൈനീസ്​ ആപ്പായ ടിക്​ടോക്​ നിരോധിച്ച നടപടി സ്റ്റേ ചെയ്ത ഫെഡറൽ കോടതി വിധിക്കെതിരെ അമേരിക്കൻ സർക്കാർ പുനഃപരിശോധനാ ഹരജി നൽകും. യു.എസ്. നീതിന്യായ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.

ആപ്​ സ്​റ്റോറുകളിൽ നിന്ന്​ ടിക്​ടോക്​ നീക്കാനുള്ള അമേരിക്കൻ തീരുമാനമാണ് കൊളംബിയയിലെ യു.എസ്​ ഡിസ്​ട്രിക്​ട്​ കോടതി ജഡ്​ജി കാൾ നിക്കോളാസ് സെപ്റ്റംബറിൽ​ സ്റ്റേ ചെയ്​തത്​. പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​ന്‍റെ ഉത്തരവു ​പ്രകാരം നിരോധനം നിലവിൽ വരുന്നതിന്​ മണിക്കൂറുകൾ മുമ്പാണ്​ വിധി പുറപ്പെടുവിച്ചത്​. എന്നാൽ, നവംബർ മുതൽ പൂർണമായും നിരോധിക്കാനുള്ള തീരുമാനം റദ്ദാക്കണമെന്ന ടിക്ടോകിന്‍റെ ആവശ്യം ​കോടതി അംഗീകരിച്ചിരുന്നില്ല.

ട്രംപി​ന്‍റെ തീരുമാനത്തിനെതിരെ ആപ്​ ഉടമസ്ഥരായ ചൈനീസ്​ കമ്പനി ബൈറ്റ്​ഡാൻസ്​ നിയമനടപടി സ്വീകരിച്ചത്. അധികാരത്തിന്​ പുറത്തുള്ള കാര്യങ്ങളാണ്​ ട്രംപ്​ ചെയ്​തതെന്നും അമേരിക്കൻ ഭരണഘടനയുടെ ആദ്യ ഭേദഗതിയായ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുകയാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയത്.

രാഷ്​ട്രീയ കാരണങ്ങളാണ്​ അമേരിക്കയിൽ ടിക്​ടോക്​ നിരോധിക്കാനുള്ള തീരുമാനത്തിന്​ പിന്നിലുള്ളത്​. ദശലക്ഷക്കണക്കിന്​ അമേരിക്കക്കാർ ഒത്തുചേരുന്ന ഒാൺലൈൻ സമൂഹത്തെ ഇല്ലാതാക്കുകയാണ്​ ട്രംപിന്‍റെ പ്രവൃത്തികളിലൂടെ സംഭവിക്കുന്നതെന്നും ബൈറ്റ്​ഡാൻസ്​ ചൂണ്ടിക്കാട്ടിയിരുന്നു.

ചൈനീസ്​ ആപുകളായ ടിക്​ ടോകുമായും വി ചാറ്റുമായുള്ള ഇടപാടുകൾ നിരോധിച്ച് കൊണ്ട് ആഗസ്റ്റിൽ ട്രംപ്​ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അമേരിക്കയിലെ വ്യക്​തികൾക്കോ സ്ഥാപനങ്ങൾക്കോ ടിക്​ ടോകിന്‍റെ ഉടമസ്ഥരായ ബെറ്റ്​ഡാൻസുമായും വി ചാറ്റിന്‍റെ ടെൻസെന്‍റുമായി ഒരു ഇടപാടും നടത്താൻ സാധിക്കില്ലെന്നാണ് ഉത്തരവിൽ പറഞ്ഞിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usTikTokchinese app
Next Story