തിബത്ത് കോഓഡിനേറ്ററായി ഇന്ത്യൻ വംശജയെവെച്ച് യു.എസ്; അംഗീകരിക്കില്ലെന്ന് ചൈന
text_fieldsവാഷിങ്ടൺ: തിബത്ത് വിഷയങ്ങളിലെ സ്പെഷൽ കോഓഡിനേറ്ററായി ഇന്ത്യൻ വംശജയായ നയതന്ത്ര പ്രതിനിധി ഉസ്റ സിയയെ നിയമിച്ച് അമേരിക്ക.
ചൈന കൈയടക്കിവെച്ച തിബത്തിലെ മതപരവും സാംസ്കാരികവും ഭാഷാപരവുമായ പൈതൃകം സംരക്ഷിക്കാൻ അമേരിക്ക നടത്തുന്ന ശ്രമങ്ങളെ ഏകോപിപ്പിക്കുകയെന്ന ചുമതലയുമായാണ് നിലവിലെ സ്റ്റേറ്റ് അണ്ടർ സെക്രട്ടറി ഉസ്റ സിയയെ നിയമിച്ചത്. എന്നാൽ, തങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാൻ അമേരിക്കക്ക് അവകാശമില്ലെന്നും അതിനാൽ നിയമനം അംഗീകരിക്കില്ലെന്നും ചൈന പ്രതികരിച്ചു. നിലവിൽ യു.എസ് സ്റ്റേറ്റ് വിഭാഗത്തിൽ ജനാധിപത്യ, മനുഷ്യാവകാശകാര്യ അണ്ടർ സെക്രട്ടറിയാണ് സിയ. ഇവരുടെ നിയമനത്തെ ചില മനുഷ്യാവകാശ സംഘടനകൾ സ്വാഗതം ചെയ്തു.
1950ൽ ചൈനീസ് സേന കടന്നുകയറിയ തിബത്ത് അതിനുശേഷം പൂർണമായി ചൈനീസ് നിയന്ത്രണത്തിലാണ്. തിബത്ത് കോഓഡിനേറ്ററുടെ ചുമതല വഹിക്കുന്നതിനൊപ്പം നേരത്തേയുള്ള പദവികളിലും സിയ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.