കോവിഡ്: പ്ലാസ്മ തെറാപ്പിക്ക് അനുമതി നൽകി യു.എസ്
text_fieldsവാഷിങ്ടൺ: ലോകത്തിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളും മരണം സംഭവിച്ച യു.എസിൽ പ്ലാസ്മ തെറാപ്പിക്ക് അടിയന്തര അനുമതി നൽകിയതായി അധികൃതർ.
ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയെ സ്വാധീനിച്ച കോവിഡ് വ്യാപനം തടയാൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് കടുത്ത സമ്മർദ്ദം നേരിടുകയും നവംബറിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്ലാസ്മ തെറാപ്പിക്ക് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷെൻറ അംഗീകാരം ലഭിച്ചത്.
രോഗത്തെ പ്രതിരോധിക്കുന്നതിനും വൈറസ് ബാധിതരെ ഗുരുതരാവസ്ഥയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്ന ആൻറിബോഡികൾ രക്ത പ്ലാസ്മയിൽ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഗുരുതരാവസ്ഥയിലുള്ള രോഗികളിൽ ചികിത്സയുടെ ഭാഗമായി പ്ലാസ്മ തെറാപ്പി നടത്തുന്നുണ്ട്.
പ്ലാസ്മ തെറാപ്പി കോവിഡ് ചികിത്സക്ക് ഫലപ്രദമാകാം. ഇതിൻെറ അറിയപ്പെടുന്നതും സാധ്യതയുള്ളതുമായ നേട്ടങ്ങൾ രോഗത്തിെൻറ അപകടസാധ്യതകളെ മറികടക്കുന്നതാണ് - എഫ്.ഡി.എ പ്രസ്താവനയിൽ പറഞ്ഞു.
അമേരിക്കയിലെ ചിലയിടങ്ങളിലും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലും രോഗികളിൽ പ്ലാസ്മ ചികിത്സ ഇതിനകം ഉപയോഗിച്ചുവെങ്കിലും, അതിൻെറ ഫലപ്രാപ്തിയെ കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്എ. മാത്രമല്ല ഇത് പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
പ്ലാസ്മ തെറാപ്പിക്ക് അടിയന്തര അംഗീകാരം നൽകുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഗുരുതരമായ രോഗം ബാധിച്ചവരിൽ എഫ്.ഡി.എ ഇതിനകം തന്നെ പ്ലാസ്മ തെറാപ്പി അനുവദിച്ചിട്ടുണ്ട്. ഇത്തരത്തിൽ യു.എസിലെ 70,000 വൈറസ് ബാധിതർക്ക് പ്ലാസ്മ തെറാപ്പി ലഭിച്ചതായാണ് റിപ്പോർട്ട്.
യു.എസിൽ ഇതുവരെ 5,874,146 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും 180,604 പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു. നിലവിൽ 2,526,479 കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.