വാക്സിൻ സ്വീകരിക്കാൻ വിസമ്മതിക്കുന്ന സൈനികരെ യു.എസ് പുറത്താക്കി തുടങ്ങി
text_fieldsവാഷിങ്ടൺ: വാക്സിൻ സ്വീകരിക്കാൻ വിസമ്മതിക്കുന്ന സൈനികരെ യു.എസ് പുറത്താക്കി തുടങ്ങി. ഇതുമായി ബന്ധപ്പെട്ട ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. സൈന്യത്തെ എപ്പോഴും സജ്ജമാക്കി നിർത്തുന്നതിന് ഇത് അത്യാവശ്യമാണെന്നും യു.എസ് സൈന്യം പ്രതികരിച്ചു.
ആർമിയിലെ പട്ടാളക്കാർ, മിലിറ്ററി ബേസിലെ മുഴുവൻ സമയ ജീവനക്കാർ, കേഡറ്റുകൾ എന്നിവർക്കാണ് ഉത്തരവ് ബാധകമാവുക. എന്നാൽ, വാക്സിനിൽ പ്രത്യേക ഇളവ് അനുവദിച്ചവർക്ക് ഇത് ബാധകമാവില്ല. 2021 ആഗസ്റ്റിൽ എല്ലാ സൈനികർക്കും വാക്സിൻ നിർബന്ധമാക്കി പെന്റഗൺ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് വാക്സിൻ സ്വീകരിക്കാത്തവരെ ഇപ്പോൾ പുറത്താക്കാൻ ആരംഭിച്ചിരിക്കുന്നത്.
അതേസമയം, യു.എസിലെ ഭൂരിപക്ഷം സൈനികർക്കും ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചിട്ടുണ്ട്. ഇതുവരെ 79 സൈനികരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്നും അധികൃതർ അറിയിച്ചു. വാക്സിൻ സ്വീകരിക്കാത്ത സൈനികർ സൈന്യത്തിന് തന്നെ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് യു.എസിന്റെ വിലയിരുത്തൽ. യു.എസ് എയർഫോഴ്സ് നേരത്തെ തന്നെ വാക്സിൻ സ്വീകരിക്കാത്തവരെ പുറത്താക്കാൻ ആരംഭിച്ചിരുന്നു. 2020 ഡിസംബറിലാണ് അമേരിക്ക അവരുടെ ആദ്യ വാക്സിന് അംഗീകാരം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.