സമാധാനപരമായ പ്രതിഷേധം ജനാധിപത്യത്തിന്‍റെ മുഖമുദ്ര, കർഷകരുടെ പ്രതിഷേധം പരിഹരിക്കണം -അമേരിക്ക
text_fieldsവാഷിങ്ടൺ: സമാധാനപരമായ പ്രതിഷേധങ്ങൾ ജനാധിപത്യത്തിന്‍റെ മുഖമുദ്രയാണെന്ന് ഇന്ത്യയിലെ കർഷക പ്രതിഷേധത്തിന്‍റ പശ്ചാത്തലത്തിൽ അമേരിക്ക വ്യക്തമാക്കി. അതേസമയം കാർഷിക പരിഷ്കാരങ്ങൾ ഇന്ത്യൻ വിപണിയെ കാര്യക്ഷമമാക്കുമെന്നും സ്വകാര്യ നിക്ഷേപകരെ ആകർഷിക്കുമെന്നും അമേരിക്ക കൂട്ടിച്ചേർത്തു.
''സമാധാനപരമായ പ്രതിഷേധം അഭിവൃദ്ധിയുള്ള ജനാധിപത്യത്തിന്‍റെ മുഖമുദ്രയാണ്. ഇന്ത്യൻ സുപ്രീംകോടതി തന്നെ ഇത് വ്യക്തമാക്കിയതാണ്''-അമേരിക്കയിലെ സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് പറഞ്ഞു.
കാർഷിക പ്രക്ഷോഭത്തിന് പിന്തുണയുമായി അമേരിക്കയിലെ നിരവധി പ്രമുഖർ രംഗത്തെത്തി. ഇന്ത്യയിലെ കർഷകർക്കെതിരെ നടപടികളിൽ അമേരിക്കൻ കോൺഗ്രസ് അംഗം ഹാലി സ്റ്റീവൻസ് പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യയിലുടനീളമുള്ള കർഷകരുടെ ജനാധിപത്യപരമായ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ഇന്‍റർനെറ്റ് ലഭ്യത ഉറപ്പാക്കണമെന്നും തടവിലാക്കിയ മാധ്യമ പ്രവർത്തകരെ വിട്ടയക്കണമെന്നും യു.എസ് കോണ്‍ഗ്രസ് അംഗം ഇൽഹാൻ ഉമർ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.