ഇംപീച്ച്മെൻറിനും നീക്കം: ട്രംപ് ഭരണകൂടത്തിൽനിന്ന് കൂട്ട രാജി
text_fieldsവാഷിങ്ടൺ: യു.എസ് കാപിറ്റൽ ഹിൽ ആക്രമണത്തിെൻറ തുടർച്ചയായി പ്രസിഡൻറ് ട്രംപിെൻറ നിരവധി ഉദ്യോഗസ്ഥർ രാജിവെച്ചു. റിപബ്ലിക്കൻ ഭരണകൂടത്തിലെ വിദ്യാഭ്യാസ, ഗതാഗത സെക്രട്ടറിമാർ, വൈറ്റ് ഹൗസ് സാമ്പത്തിക ഉപദേഷ്ടാക്കളുടെ കൗൺസിൽ അധ്യക്ഷൻ, ദേശീയ സുരക്ഷ സഹ ഉപദേഷ്ടാവ്, കാപിറ്റൽ ഹിൽ പൊലീസ് മേധാവി സ്റ്റീവൻ സണ്ട് തുടങ്ങി ഒമ്പത് മുതിർന്ന ഉദ്യോഗസ്ഥരാണ് രാജിവെച്ചത്. അക്രമത്തിൽ ട്രംപിെൻറ പങ്ക് നീതിന്യായ വകുപ് അന്വേഷിക്കുന്നുണ്ട്.
അതിനിടെ, വ്യാഴാഴ്ചയിലെ സംഘർഷത്തിൽ പരിക്കേറ്റ കാപിറ്റൽ ഹിൽ പൊലീസുദ്യോഗസ്ഥൻ ബ്രയാൻ സിക്നിക് മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം അഞ്ചായി. ആക്രമണം നടത്തിയ നൂറോളം പേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കുപ്രസിദ്ധ വലതുപക്ഷ സംഘടനയായ 'പ്രൗഡ് ബോയ്സ്' അംഗങ്ങളാണ് ആക്രമികളിൽ ഭൂരിഭാഗവും.
ട്രംപിനെ ഭരണഘടനയുടെ 25ാം ഭേദഗതി പ്രകാരം പുറത്താക്കാൻ വൈസ് പ്രസിഡൻറ് മൈക് പെൻസിനാവില്ലെങ്കിൽ ഇംപീച്ച്ചെയ്യാൻ ജനപ്രതിനിധി സഭ തയാറാണെന്ന് സ്പീക്കർ നാൻസി പെലോസി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.