യു.എസ് വെടിനിർത്തൽ നിർദേശം പരിഗണനയിൽ –ലബനാൻ
text_fieldsബൈറൂത്: ഇസ്രായേൽ-ഹിസ്ബുല്ല ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ യു.എസ് മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ലബനാൻ പാർലമെന്റ് സ്പീക്കർ നബീഹ് ബെറി അറിയിച്ചു.
ഇസ്രായേൽ സൈന്യത്തിന് ലബനാനിൽ ഏതെങ്കിലും രീതിയിലുള്ള സഞ്ചാര സ്വാതന്ത്ര്യം നൽകാനുള്ള ഒരു നിർദേശവും അംഗീകരിക്കാൻ കഴിയില്ല. ചർച്ച ചെയ്യാനും കഴിയാത്തതാണ്. അത്തരം ഒരു വ്യവസ്ഥയും യു.എസ് നിർദേശത്തിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലബനാന്റെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും ബെറി ആവർത്തിച്ചു. നാറ്റോ അല്ലെങ്കിൽ മറ്റേതെങ്കിലും വിദേശ സൈന്യത്തെ ലബനാനിൽ വിന്യസിക്കുമെന്ന അവകാശവാദങ്ങളും അദ്ദേഹം തള്ളി. ഒരു ബദൽ സംവിധാനത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ, ലബനാൻ അതുമായി മുന്നോട്ടുപോകില്ല. നിലവിലുള്ള സംവിധാനം പ്രവർത്തനക്ഷമമാക്കുകയാണ് ചെയ്യേണ്ടതെന്നും ബെറി ചൂണ്ടിക്കാട്ടി.
എന്നാൽ, യു.എസ് നയതന്ത്ര പ്രതിനിധി ലിസ ജോൺസൺ കൈമാറിയ വെടിനിർത്തൽ നിർദേശത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.