ഇറാനിയൻ ഹാക്കർമാർ വോട്ടർമാരുടെ വിവരങ്ങൾ ചോർത്തിയെന്ന് യു.എസ്
text_fieldsവാഷിങ്ടൺ: ഇറാനിയൻ ഹാക്കർമാർ വോട്ടർമാരുടെ വിവരങ്ങൾ ചോർത്തിയെന്ന ആരോപണവുമായിയു.എസ്. ഡോണൾഡ് ട്രംപിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭീഷണി ഇ-മെയിലുകൾ അയച്ചതിന് പിന്നിൽ ഇറാനിയൻ ഹാക്കർമാരാണെന്നാണ് യു.എസ് അന്വേഷണ ഏജൻസികൾ പറയുന്നത്. പ്രൗഡ് ബോയ്സ് ഗ്രൂപ്പ് എന്ന പേരിൽ ട്രംപിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വോട്ടർമാർക്ക് ഭീഷണി ഇമെയിലുകൾ ലഭിച്ചിരുന്നു.
എഫ്.ബി.ഐയും ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ടുമെൻറും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യ പറയുന്നത്. യു.എസിെൻറ ഔദ്യോഗിക വെബ്സൈറ്റുകളേയും തെരഞ്ഞെടുപ്പ് സൈറ്റുകളേയും ഇവർ ലക്ഷ്യംവെക്കുന്നുണ്ടെന്ന് എഫ്.ബി.ഐ മുന്നറിയിപ്പ് നൽകി. ഭീഷണി ഇ-മെയിലുകൾ അയച്ചതിന് പിന്നിലും ഇവരാണെന്നും അന്വേഷണ ഏജൻസികൾ വ്യക്തമാക്കി.
യു.എസിലെ ഒരു സംസ്ഥാനത്തെ വോട്ടർമാരുടെ രജിസ്ട്രേഷൻ വിവരങ്ങൾ ഹാക്കർമാർക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇത് ഏത് സംസ്ഥാനമാണെന്ന് യു.എസ് അന്വേഷണ ഏജൻസികൾ വെളിപ്പെടുത്തിയിട്ടില്ല. വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നടത്താൻ ഏജൻസികൾ തയാറായിട്ടില്ല. അതേസമയം, തെരഞ്ഞെടുപ്പിൽ വിദേശ ഇടപെടൽ ഭയന്ന് സൈബർ മേഖലയിലുൾപ്പടെ കർശന സുരക്ഷയാണ് അന്വേഷണ ഏജൻസികൾ ഏർപ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.