Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാനെതിരെ ഉപരോധവുമായി...

ഇറാനെതിരെ ഉപരോധവുമായി യു.എസ്​; എതിർത്ത്​ ലോകം

text_fields
bookmark_border
ഇറാനെതിരെ ഉപരോധവുമായി യു.എസ്​; എതിർത്ത്​ ലോകം
cancel

വാഷിങ്​ടൺ/ തെഹ്​റാൻ: 2015ൽ ലോകരാഷ്​ട്രങ്ങളുമായി ഇറാൻ ആണവ കരാറിൽ ഒപ്പുവെച്ചതിനെ തുടർന്ന്​ പിൻവലിച്ച യു.എൻ ഉപരോധങ്ങൾ സ്വയം പുനഃസ്ഥാപിച്ച്​ അമേരിക്ക. ​യു.എന്നിനെയും രക്ഷാസമിതിയെയും കൂട്ടുപിടിച്ച്​ ഉപരോധം തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ പരാജയപ്പെടുകയും ലോകതലത്തിൽ ഒറ്റപ്പെടുകയും ചെയ്​തതോടെയാണ്​ അമേരിക്ക ഒറ്റക്ക്​ ഇറാനെതിരെ യു.എൻ. ഉപരോധം പ്രഖ്യാപിച്ചത്​. അമേരിക്കൻ നടപടിയെ സഖ്യകക്ഷികളായ ഫ്രാൻസ്​, ഇംഗ്ലണ്ട്​, ജർമനി അടക്കമുള്ള ലോക രാജ്യങ്ങൾ എതിർത്തു. അമേരിക്ക മുന്നോട്ടുവെച്ച കാലാവധി കഴിഞ്ഞതായും ഇറാനെതിരെ ഉപരോധങ്ങൾ പ്രാബല്യത്തിലായതായും സ്​റ്റേറ്റ്​ സെക്രട്ടറി മൈക്ക്​ പോംപിയോ പ്രഖ്യാപിച്ചു. ഉപരോധങ്ങൾ ലംഘിക്കുന്ന യു.എൻ. അംഗരാജ്യങ്ങൾ ശിക്ഷാനടപടികൾ ഏറ്റുവാ​േങ്ങണ്ടി വരുമെന്നും ഭീഷണി​പ്പെടുത്തി.

ഒരു മാസം മുമ്പ്​ അ​േമരിക്ക സ്​നാപ്പ്​ബാക്ക്​ (ഇറാനെതിരെ ഉപരോധങ്ങൾ തിരികെ കൊണ്ടുവരാനുള്ള അവകാശം) ഉപയോഗിക്കുന്നതിന്​ രക്ഷാസമിതിക്ക്​ കത്ത്​ നൽകിയിരുന്നു. എന്നാൽ, 2015ൽ ഒപ്പുവെച്ച ആണവ കരാറിൽനിന്ന്​ 2018ൽ അമേരിക്ക ഏകപക്ഷീയമായി പിന്മാറിയതിനാൽ 'സ്​​നാപ്പ്​ ബാക്ക്​' ഉപയോഗിക്കാനുള്ള അവകാശമില്ലെന്ന്​ രക്ഷാസമിതി സ്ഥിരാംഗങ്ങളായ ബ്രിട്ടൻ, ഫ്രാൻസ്​, റഷ്യ, ​ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം കരാറി​െൻറ ഭാഗമായ ജർമനിയും വ്യക്തമാക്കിയിരുന്നു. നിയമപരമായ അവകാശമില്ലാത്തതിനാൽ അമേരിക്കയുടെ കത്ത്​ രക്ഷാസമിതി പരിഗണിച്ചുമില്ല. ഒക്​ടോബർ 18ന്​ അവസാനിക്കുന്ന ഇറാനെതിരായ ആയുധ ഉപരോധം നീട്ടാനുള്ള അമേരിക്കൻ ശ്രമം പരാജയ​പ്പെട്ടതാണ്​ സ്​നാപ്പ്​ ബാക്ക്​ ഉപയോഗിക്കാൻ ശ്രമിക്കാൻ കാരണമായത്​.

യു.എസ്​ നടപടി പുറത്തുവന്നതോടെ ഇറാൻ കറൻസി 'റിയാലി​'​െൻറ മൂല്യം വൻതോതിൽ ഇടിഞ്ഞു. ഡോളറിന്​ 2.72 ലക്ഷം റിയാൽ ആയാണ്​ ഇടിഞ്ഞത്​. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണിത്​. 2015ൽ ഇറാൻ ആണവ കരാർ ഒപ്പുവെച്ചപ്പോൾ ഡോളറിന്​ 32000 റിയാലായിരുന്നു ലഭിച്ചിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USIranIran-US
Next Story