24 മണിക്കൂറിനകം ആദ്യ കോവിഡ് വാക്സിൻ നൽകുമെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: കോവിഡ് വാക്സിന് അംഗീകാരം നൽകി യു.എസ്. ഫൈസർ വാക്സിനാണ് അംഗീകാരം നൽകിയത്. 24 മണിക്കൂറിനുള്ളിൽ ആദ്യത്തെയാൾക്ക് വാക്സിൻ നൽകുമെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഫെഡ്എക്സ്, യു.പി.എസ് തുടങ്ങിയവയുടെ സഹകരണത്തോടെ എല്ലാ സംസ്ഥാനങ്ങളിലും വാക്സിൻ എത്തിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ആർക്ക് ആദ്യം വാക്സിൻ നൽകണമെന്ന് അതാത് സംസ്ഥാനങ്ങളിലെ ഗവർണർമാർക്ക് തീരുമാനിക്കാം.
ആരോഗ്യപ്രവർത്തകർക്കും നഴ്സിങ് ഹോമുകളിലെ അന്തേവാസികൾക്കുമാവും ആദ്യഘട്ടത്തിൽ വാക്സിൻ നൽകുക. ഫൈസറും ജർമൻ കമ്പനിയായ ബയോടെകും ചേർന്നാണ് വാക്സിൻ വികസിപ്പിച്ചത്.
നേരത്തെ ബ്രിട്ടനും കോവിഡ് വാക്സിന് അംഗീകാരം നൽകിയിരുന്നു. യു.കെയും ഫൈസറിൻെറ വാക്സിൻ തന്നെയാണ് ഉപയോഗിക്കുന്നത്. ബഹ്റൈൻ, കാനഡ, സൗദി അറേബ്യ, മെക്സികോ തുടങ്ങിയ രാജ്യങ്ങളും ഫൈസറുമായി വാക്സിൻ വിതരണത്തിന് കരാറുണ്ടാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.