അമേരിക്ക ചൈനയില്‍ ആണവ ആക്രമണത്തിനു ശ്രമിച്ചതായി റിപ്പോര്‍ട്ട്
text_fieldsവാഷിംഗ്ടണ്‍: കമ്മ്യൂണിസ്റ്റ് സേനയുടെ ആക്രമണത്തില്‍ നിന്ന് തായ്വാനെ സംരക്ഷിക്കുന്നതിനായി 1958ല്‍ യു.എസ്. സൈനിക ആസൂത്രകര്‍ ചൈനയില്‍ ആണവ ആക്രമണത്തിന് ശ്രമിച്ചതായി റിപ്പോര്‍ട്ട്. "പെന്‍റഗണ്‍ പേപ്പേഴ്സ്" ഫെയിം ഷോയിലൂടെ മുന്‍ സൈനിക വിശകലന വിദഗ്ധന്‍ ഡാനിയല്‍ എല്‍സ്ബര്‍ഗ് ഓണ്‍ലൈനില്‍ പോസ്റ്റുചെയ്തതിലൂടെയാണ് ഇക്കാര്യം പുറത്തായത്.
സോവിയറ്റ് യൂണിയന്‍ ചൈനയെ സഹായിക്കുമെന്നും ആണവായുധങ്ങള്‍ ഉപയോഗിച്ച് പ്രതികാരം ചെയ്യുമെന്നും യു.എസ്. ആസൂത്രകര്‍ കരുതി.നിലവില്‍, 90 വയസുള്ള ഡാനിയല്‍ എല്‍സ്ബര്‍ഗ്, വിയറ്റ്നാം യുദ്ധത്തെക്കുറിച്ച് പെന്‍്റഗണ്‍ പേപ്പറുകള്‍ എന്നറിയപ്പെടുന്ന രഹസ്യ പഠനം 1971ല്‍ യുഎസ് മാധ്യമങ്ങള്‍ക്ക് നല്‍കിയതിലൂടെ പ്രശസ്തനാണ്.
1970 കളുടെ തുടക്കത്തില്‍ താന്‍ രഹസ്യമായി തായ്വാനിലെ പ്രശ്നങ്ങളെ കുറിച്ചുള്ള രഹസ്യങ്ങള്‍ മനസിലാക്കിയതായും തായ്വാനില്‍ അമേരിക്കയും ചൈനയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ രൂക്ഷമായതിനാല്‍ ഇപ്പോള്‍ പുറത്തറിയിക്കുകയാണെന്നും എല്‍സ്ബര്‍ഗ് പറയുന്നു.
അധിനിവേശം നടന്നിരുന്നെങ്കില്‍ അക്കാലത്ത് ജോയിന്‍്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ നാഥന്‍ ട്്വിന്നിംഗ്, ചൈനീസ് വ്യോമ താവളങ്ങള്‍ക്കെതിരെ ആണവായുധങ്ങള്‍ ഉപയോഗിക്കുമായിരുന്നുവെന്നാണ് പറയുന്നത്.
ഈ സാഹചര്യത്തിലാണ്, അമേരിക്കന്‍ പ്രസിഡന്‍റ് ഡൈ്വറ്റ് ഡി. ഐസന്‍ ഹോവര്‍ തുടക്കത്തില്‍ പരമ്പരാഗത ആയുധങ്ങളെ ആശ്രയിക്കാന്‍ തീരുമാനിച്ചത്.
1958 ലെ പ്രതിസന്ധി അവസാനിച്ചത് കമ്മ്യൂണിസ്റ്റ് സേന തായ്വാന്‍ നിയന്ത്രണത്തിലുള്ള ദ്വീപുകളില്‍ പീരങ്കി ആക്രമണം നിര്‍ത്തിവെച്ചതോടെയാണ്.
1979 മുതല്‍ വാഷിംഗ്ടണ്‍ ബീജിംഗിനെ അംഗീകരിച്ചു. നിലവില്‍, ചൈനീസ് വ്യോമസേന തായ്വാനിലെ വ്യോമ പ്രതിരോധ തിരിച്ചറിയല്‍ മേഖലയിലേക്ക് കടന്നുകയറ്റം സജീവമാക്കി.
ഫ്ളാഷ് പോയിന്‍റ് തായ്വാന്‍ കടലിടുക്ക് ജലപാതയില്‍ `ഫ്രീഡം ഓഫ് നാവിഗേഷന്‍' എന്ന പേരില്‍ അമേരിക്കയും കടന്നുകയറ്റം നടത്തുന്നത് പതിവാണ്.
നിലവില്‍, യു.എസ്. പ്രസിഡന്‍്റ് ജോ ബൈഡന്‍ ഉടന്‍ ചൈനയോടുള്ള തന്‍്റെ നയം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തായ്വാനെ സൈനികപരമായി പ്രതിരോധിക്കുന്നതിനായി പൊതുസമ്മതി നേടാനുള്ള തയ്യാറെടുപ്പ് നടക്കുകയാണിപ്പോള്‍. ഈ അവസ്ഥയില്‍ പുതിയ വെളിപ്പെടുത്തലിനു പ്രസക്തിയേറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.