അമേരിക്കൻ ഗായകൻ ക്രിസ്റ്റൊഫേഴ്സൺ അന്തരിച്ചു
text_fieldsവാഷിംങ്ടൺ: അമേരിക്കൻ ഗായകനും നാടൻ സംഗീതജ്ഞനും നടനുമായ ക്രിസ് ക്രിസ്റ്റൊഫേഴ്സൺ 88ാം വയസ്സിൽ അന്തരിച്ചു. അദ്ദേഹത്തിന്റെ വക്താവ് എബി മക്ഫാർലാൻഡാണ് ക്രിസിന്റെ മരണം അറിയിച്ചത്. കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടില്ല. സംഗീതത്തിലെ അദ്ദേഹത്തിന്റെ സാഹിത്യ സമ്പുഷ്ടവും ലളിതമായി സംവദിക്കുന്നതുമായ രചനകൾ ഏറെ ജനപ്രീതി നേടിയിരുന്നു. ആഴവും പ്രതിബദ്ധതയും കൊണ്ട് നാടൻ സംഗീതത്തെ അദ്ദേഹം സന്നിവേശിപ്പിച്ചു. അഭിനയരംഗത്ത് വിജയകരമായ ജീവിതം നയിച്ചു.
അൽ ഗ്രീൻ, ഗ്രേറ്റ്ഫുൾ ഡെഡ്, മൈക്കൽ ബബിൾ, ഗ്ലാഡിസ് നൈറ്റ് ആൻഡ് പിപ്സ് എന്നിവയാണ് ക്രിസ്റ്റൊഫേഴ്സന്‍റെ ഗാനങ്ങളിൽ ശ്രദ്ധേയമായത്. ‘ഫോർ ദ ഗുഡ് ടൈംസ്’ എന്ന ബല്ലാഡിലൂടെയാണ് ഗാനരചയിതാവ് എന്ന നിലയിൽ ക്രിസ്റ്റോഫേഴ്സന്റെ മുന്നേറ്റം. അദ്ദേഹത്തിന്റെ ‘സൺഡേ മോർണിംഗ് കമിംഗ് ഡൗൺ’ ആരാധക ഹൃദയങ്ങളെ കീഴടക്കി. ക്രിസ്റ്റൊഫേഴ്സന്‍റെ കൃതികൾ സ്വാതന്ത്ര്യത്തിന്റെയും പ്രതിബദ്ധതയുടെയും, അന്യവൽക്കരണത്തിന്റെയും ആഗ്രഹത്തിന്റെയും ഇരുട്ടും വെളിച്ചവും പര്യവേക്ഷണം ചെയ്തു. മികച്ച നാടോടി ഗാനത്തിനുള്ള മൂന്ന് ഗ്രാമി പുരസ്‌കാരങ്ങൾ നേടി.
1936 ജൂൺ 22ന് ടെക്സസിലെ ബ്രൗൺസ്‌വില്ലിൽ ക്രിസ്റ്റൊഫേഴ്സൺ ജനിച്ചു. മേരി ആൻ (ആഷ്ബ്രൂക്ക്), ലാർസ് ഹെൻറി ക്രിസ്റ്റോഫർസൺ എന്നിവരുടെ മൂന്ന് മക്കളിൽ മൂത്തവനായിരുന്നു. വ്യോമസേനയിലെ മേജർ ജനറലായിരുന്ന പിതാവ് സൈനിക ജീവിതം നയിക്കാൻ പ്രേരിപ്പിച്ചുവെങ്കിലും തന്റെ ജീവിതവഴി സംഗീതത്തിലും അഭിനയത്തിലും കണ്ടെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.