മുൻ എഫ്.ബി.െഎ ഏജൻറിെൻറ കുടുംബത്തിന് ഇറാൻ 145 കോടി ഡോളർ നൽകണമെന്ന് അമേരിക്കൻ കോടതി
text_fieldsവാഷിങ്ടൺ: ഇറാനിയൻ ദ്വീപായ കിഷിൽ കാണാതായ മുൻ എഫ്.ബി.െഎ ഏജൻറ് റോബർട്ട് ലെവിൻസണിെൻറ കുടുംബത്തിന് ഇറാൻ 145 കോടി ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് അമേരിക്കൻ കോടതി. ഇറാനിയൻ കസ്റ്റഡിയിൽ ലെവിൻസൺ കൊല്ലപ്പെട്ടതായി വിലയിരുത്തിയാണ് വാഷിങ്ടൺ ഡിസ്ട്രിക്ട് കോടതി ജഡ്ജി തിമോത്തി ജെ. കെല്ലി ഉത്തരവിട്ടത്.
സി.െഎ.എ ദൗത്യവുമായി ബന്ധെപ്പട്ട് കിഷ് ദ്വീപിലെത്തിയ ലെവിൻസണിനെ 2007 മാർച്ച് ഒമ്പതിനാണ് കാണാതായത്. ഇയാൾ ഇറാെൻറ പിടിയിലായതായും ക്രൂര പീഡനങ്ങൾക്കിരയായതായും അമേരിക്ക ആരോപിച്ചിരുന്നു. ഇറാൻ നിഷേധിച്ചിരുന്നു. 13 വർഷം പിടിച്ചുവെച്ച ഇറാൻ ഇതുവരെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറായില്ലെന്നും മരണപ്പെട്ടതായി കരുതി ശിക്ഷ പ്രഖ്യാപിക്കുന്നതായും ജഡ്ജി പറഞ്ഞു.
ഒൗദ്യോഗിക ആവശ്യത്തിനല്ല, സ്വകാര്യ ദൗത്യത്തിനാണ് ലെവിൻസൺ ഇറാനിൽ പോയെതന്നാണ് സി.െഎ.എ നിലപാട്. എന്നാൽ, സി.െഎ.എ അനലിസ്റ്റുകളാണ് ലെവിൻസണെ കിഷ് ദ്വീപിലേക്ക് അയച്ചതെന്ന് 2013ൽ ഡിസംബറിൽ അസോസിയേറ്റഡ് പ്രസ് പുറത്തുവിട്ടിരുന്നു. മൂന്ന് അനലിസ്റ്റുകളെ സി.െഎ.എ പുറത്താക്കുകയും ഏഴു പേർക്കെതിരെ അച്ചടക്കനടപടി കൈക്കൊള്ളുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.