ഗർഭച്ഛിദ്ര ഗുളികക്കുള്ള സർക്കാർ അനുമതി താൽക്കാലികമായി നിർത്തിവെക്കാൻ ആവശ്യപ്പെട്ട് യു.എസ് കോടതി
text_fieldsവാഷിങ്ടൺ: ഗർഭച്ഛിദ്ര ഗുളികക്ക് അനുമതി നൽകുന്നത് സർക്കാർ താൽക്കാലികമായി നിർത്തിവെക്കണമെന്ന് യു.എസ് കോടതി. ഗർഭച്ഛിദ്ര ഗുളികയായ മൈഫെപ്രിസ്റ്റോണിന്റെ അംഗീകാരമാണ് യു.എസ് കോടതി തടഞ്ഞത്. എന്നാൽ അപ്പീൽ നൽകുന്നതിനായി ഒരാഴ്ച സമയവും കോടതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ സുപ്രീം കോടതിയുടെ സുപ്രധാന വിധിയെത്തുടർന്നാണ് ഇങ്ങനെയൊരു തീരുമാനം. ഗർഭച്ഛിദ്രത്തിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തുന്നതിനുള്ള പ്രചാരണത്തിന്റെ ഏറ്റവും പുതിയ ചുവടുവയ്പ്പാണ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനെതിരായ കേസ്. അമേരിക്കയിൽ ഏകദേശം 53 ശതമാനം ആളുകൾ ഗർഭച്ഛിദ്രത്തിനായി മൈഫെപ്രിസ്റ്റോണാണ് ഉപയോഗിക്കുന്നത്. ഈ കാരണത്താലാണ് മൈഫെപ്രിസ്റ്റോണിന്റെ എഫ്.ഡി.എ.യുടെ (ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ) അംഗീകാരം സ്റ്റേ ചെയ്തത്.
ഇതിനെതിരെ രാജ്യവ്യാപകമായാണ് പ്രതിഷേധം നടക്കുന്നത്. ഗർഭച്ഛിദ്രത്തിന് ഉപയോഗിക്കുന്ന രണ്ട് മരുന്നിന്റെ ഒരു ഘടകമായ മൈഫെപ്രിസ്റ്റോൺ ഗർഭത്തിന്‍റെ ആദ്യ 10 ആഴ്ചകളിൽ അമേരിക്കയിൽ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഇതിന് ഒരു നീണ്ട സുരക്ഷാ രേഖയുണ്ട്. 5.6 ദശലക്ഷം അമേരിക്കക്കാർ ഗർഭധാരണം തടയാൻ ഈ മരുന്ന് ഉപയോഗിക്കുന്നതായി എഫ്.ഡി.എ.യുടെ കണക്കുകൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞ ജൂണിൽ സുപ്രീം കോടതി ഭരണഘടനാപരമായ അവകാശം അസാധുവാക്കിയതിനെത്തുടർന്ന് ഒരു ഡസനിലധികം സംസ്ഥാനങ്ങളിൽ ഗർഭച്ഛിദ്ര പരിചരണം നിർത്തിവെച്ചിരുന്നെങ്കിലും പലയിടത്തും ഇപ്പോഴും ഇത് നിയമപരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.