ജൂലൈയിലെ രണ്ടാഴ്ചകളില്‍ യു.എസില്‍ കോവിഡ് ബാധിതരായത് 97,000 കുട്ടികള്‍
text_fields
വാഷിങ്ടണ്‍: ജൂലൈയിലെ അവസാന രണ്ടാഴ്ചകളില്‍ മാത്രം അമേരിക്കയില്‍ 97,000 കുട്ടികള്‍ കോവിഡ് ബാധിതരായെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്റെയും ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ അസോസിയേഷന്റെയും പഠന റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ടെക്‌സാസ്, ന്യൂയോര്‍ക്കിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ കണക്കുകള്‍ ഉള്‍പ്പെടുത്താത്തതിനാല്‍ യഥാര്‍തഥ കണക്ക് ഇതിലും കൂടും.
വിവിധയിടങ്ങളില്‍ പ്രായപരിധി പലതായി നിശ്ചയിച്ചാണ് കണക്കെടുത്തത്. കോവിഡ് ബാധ കുട്ടികളില്‍ ഏറ്റവും കൂടുതല്‍ കണ്ടെത്തിയത് മിസോറി, ഒക്ലഹോമ, അലാസ്‌ക, നെവാഡ, ഐഡഹോ, മൊണ്ടാന എന്നിവിടങ്ങളിലാണ്.
യു.എസില്‍ ചിലയിടങ്ങളില്‍ സ്‌കൂളുകള്‍ തുറക്കാന്‍ ശ്രമമാരംഭിച്ചിരിക്കെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ജോര്‍ജിയയിലെ നോര്‍ത്ത് പോള്‍ഡിങ് ഹൈസ്‌കൂളിലെ തിങ്ങിനിറഞ്ഞ വരാന്തകളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പിന്നാലെ ഒമ്പത് കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തതോടെ ഇവിടെ ക്ലാസുകള്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഓണ്‍ലൈനിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.