യു.എസിൽ തുടർച്ചയായ മൂന്നാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു
text_fieldsവാഷിങ്ടൺ: യു.എസിൽ തുടർച്ചയായ മൂന്നാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 95,000ത്തിന് മുകളിലാണ് യു.എസിലെ പ്രതിദിനം കോവിഡ് രോഗികളുടെ എണ്ണം. വെള്ളിയാഴ്ച 120,000 പേർക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്.
ഇല്ലിനോയിസിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. 10,000ലധികം പേർക്ക് ഇവിടെ രോഗം ബാധിച്ചു. ഇൻഡ്യാന, കൻസാസ്, മിനിസോട്ട, മിസൗരി, നെബാർസ്ക, നോർത്ത് ഡക്കോട്ട, ഒഹിയോ, വിസ്കോൺസിൻ തുടങ്ങിയ സ്ഥലങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്.
വിസ്കോൺസിനിൽ ആളുകൾ കൂട്ടം കൂടുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചില നഗരങ്ങളിലും സംസ്ഥാനങ്ങളിലും കോവിഡിനെ പ്രതിരോധിക്കാൻ കർഫ്യു ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, മാസ്ക് ഉൾപ്പടെയുള്ളവ നിർബന്ധമാക്കാൻ കേന്ദ്രീകൃത സ്വഭാവത്തിലുള്ള നടപടികൾ യു.എസിൽ ഉണ്ടാവുന്നില്ല.
അതേസമയം, രോഗം സ്ഥിരീകരിച്ചവരിൽ 54,500 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ടെക്സാസിൽ കോവിഡ് രോഗികളുടെ എണ്ണം 10 ശതമാനം വർധിച്ചിട്ടുണ്ട്. 880 മരണവും യു.എസിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.