ഇറാനെതിരെ പൂർണ്ണ ഉപരോധം ഏർപ്പെടുത്താൻ അമേരിക്ക; അപകടകരമായ നീക്കമെന്ന് ഇറാൻ
text_fieldsയുനൈറ്റഡ് നേഷൻസ്: ഇറാനെതിരായ ഉപരോധങ്ങൾ പുനഃസ്ഥാപിക്കണമെന്ന് െഎക്യരാഷ്ട്രസഭയോടും രക്ഷാസമിതിയോടും അമേരിക്ക ഒൗദ്യോഗികമായി ആവശ്യപ്പെട്ടു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ്, രക്ഷാസമിതി പ്രസിഡൻറ് എന്നിവർക്ക് ഇതുസംബന്ധിച്ച വിജ്ഞാപനം കൈമാറി.
2015ലെ ആണവ കരാറിൽ ഇറാെൻറ ഭാഗത്തുനിന്ന് ഗുരുതര ലംഘനങ്ങൾ ഉണ്ടായതായി കാണിച്ചാണ് പോംപിയോ യു.എന്നിനെ സമീപിച്ചത്. അമേരിക്കയുടെ അറിയിപ്പ് ലഭിച്ച് 31ാം ദിവസം ഉപരോധങ്ങൾ വീണ്ടും പ്രാബല്യത്തിലാകുമെന്നും േപാംപിയോ പറഞ്ഞു. ഉപരോധം നടപ്പാക്കുന്നതിന് പരമാവധി ശ്രമിക്കും. ഇറാനെതിരായ ആയുധ ഉപരോധം നീട്ടണമെന്ന് ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങൾ സ്വകാര്യമായി തന്നോട് പറഞ്ഞിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കക്ക് അവകാശമില്ല –ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, റഷ്യ
ഉപേരാധങ്ങൾ തിരികെ കൊണ്ടുവരാൻ അമേരിക്കക്ക് അവകാശമില്ലെന്ന് മറ്റു വൻശക്തി രാജ്യങ്ങൾ. 2018ൽ ഏകപക്ഷീയമായി പിൻവാങ്ങിയ അമേരിക്കക്ക്, ആണവ കരാറിൽ വ്യവസ്ഥ െചയ്ത സ്നാപ്ബാക്ക് (ഇറാനെതിരായ ഉപരോധങ്ങൾ തിരികെ കൊണ്ടുവരൽ) ഉപയോഗിക്കാൻ അവകാശമില്ലെന്ന് റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങൾ വ്യക്തമാക്കി.
തങ്ങൾക്ക് തോന്നുന്നതുപോലെ കരാറുകൾ ഉപേക്ഷിക്കുകയും അതിെൻറ നേട്ടങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന അമേരിക്കയുടെയും അന്താരാഷ്ട്ര നിയമങ്ങളും നയതന്ത്ര മര്യാദകളും പാലിക്കുന്ന മറ്റൊരു ലോകവുമാണ് ഇേപ്പാഴുള്ളതെന്ന് യു.എന്നിലെ റഷ്യൻ ഡെപ്യൂട്ടി അംബാസഡർ ദിമിത്രി പോളിൻസ്കി പറഞ്ഞു.
ജോയൻറ് കോംപ്രഹെൻസിവ് പ്ലാൻ ഒാഫ് ആക്ഷൻ എന്ന പേരിൽ അറിയപ്പെടുന്ന ഇറാൻ ആണവ കരാറിനൊപ്പമാണ് തങ്ങളെന്നും അമേരിക്കയുടെ നീക്കത്തെ തള്ളിക്കളയുന്നതായും ഫ്രാൻസ്, ബ്രിട്ടൻ, ജർമനി എന്നീ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. 2018 മേയ് എട്ടിന് പിൻവാങ്ങിയതോെട അമേരിക്ക കരാറിെൻറ ഭാഗമല്ലാതായി മാറിയതായും മൂന്നു രാജ്യങ്ങളും വ്യക്തമാക്കി. അമേരിക്കയുടെ നിലപാട് അംഗീകരിക്കില്ലെന്ന് ചൈന നേരത്തേ വ്യക്തമാക്കിയിരുന്നു.
അമേരിക്കയുടെ ആവശ്യം നിയമപരമായി നിലനിൽപില്ലാത്തതാണെന്നും 30 ദിവസങ്ങൾക്കകം ഒന്നും സംഭവിക്കില്ലെന്നും യു.എന്നിെല ഇറാൻ അംബാസഡർ മാജിദ് തക്ത് റവാൻജി പറഞ്ഞു. അമേരിക്കയുടെ ശ്രമങ്ങളെ െഎക്യരാഷ്ട്രസഭ ചെറുക്കണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് അേൻറാണിയോ ഗുെട്ടറസിനോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.