ഗൂഗ്ൾ ക്രോം വിൽക്കണമെന്ന് യു.എസ് നീതിന്യായ വകുപ്പ്
text_fieldsവാഷിങ്ടൺ: ഗൂഗ്ൾ വികസിപ്പിച്ചെടുത്ത ഓപ്പൺ സോഴ്സ് വെബ് ബ്രൗസറായ ഗൂഗ്ൾ ക്രോം വിൽപന നടത്താൻ ജഡ്ജി ഉത്തരവിടണമെന്ന് യു.എസ് നീതിന്യായ വകുപ്പ്.
ബ്ലൂംബെർഗ് ന്യൂസ് ആണ് ഇക്കാര്യം തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തത്. ആർട്ടിഫിഷ്യൽ ഇൻറലിജൻസും അതിന്റെ ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോൺ ഓപറേറ്റിങ് സിസ്റ്റവുമായി ബന്ധപ്പെട്ട നടപടികൾ ആവശ്യപ്പെടണമെന്ന് ഗൂഗ്ൾ സെർച്ച് മാർക്കറ്റ് നിയമവിരുദ്ധമായി കുത്തകയാക്കിയെന്ന് വിധിച്ച ജഡ്ജിയോട് നീതിന്യായ വകുപ്പ് ആവശ്യപ്പെടുമെന്നും റിപ്പോർട്ട് പറയുന്നു. ആഗോള ബ്രൗസർ വിപണിയുടെ മൂന്നിൽ രണ്ട് ഭാഗവും കൈയടക്കിവെച്ചിരിക്കുന്നത് ഗൂഗ്ൾ ക്രോം ആണ്.
ബ്രൗസറിലൂടെ ആളുകൾ ഇന്റർനെറ്റ് കാണുന്നതും പരസ്യങ്ങൾ നിയന്ത്രിക്കുന്നതും ഗൂഗ്ൾ ക്രോം ആണ്. കൂടുതൽ മത്സരാധിഷ്ഠിത വിപണി സൃഷ്ടിക്കുകയാണെങ്കിൽ പിന്നീട് വിൽപ്പന ആവശ്യമാണോ എന്ന് തീരുമാനിക്കാനുള്ള ഓപ്ഷൻ സർക്കാറിനുണ്ടെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് പറയുന്നു.
ഗൂഗ്ളിൾ ബിഗ് ടെക് കുത്തകകളാണെന്ന ആരോപണം തടയാനുള്ള ബൈഡൻ ഭരണകൂടത്തിൻന്റെ ശ്രമങ്ങളിലൊന്നാണ് ഈ നീക്കമെന്നു വിലയിരുത്തപ്പെടുന്നു. തെരഞ്ഞെടുപ്പിന് രണ്ട് മാസം മുമ്പ് ഗൂഗ്ളിനെ പ്രോസിക്യൂട്ട് ചെയ്യുമെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. കേസിൽ യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി അമിത് മേത്ത അന്തിമ വിധി പുറപ്പെടുവിച്ചുകഴിഞ്ഞാൽ അപ്പീൽ നൽകാൻ ഗൂഗ്ൾ പദ്ധതിയിടുന്നു. 2025 ആഗസ്റ്റിൽ വിധി പറയുമെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.