ഉത്തര കൊറിയൻ ആണവഭീഷണി നേരിടാൻ ദക്ഷിണ കൊറിയയിൽ അന്തർവാഹിനി വിന്യസിച്ച് യു.എസ്
text_fieldsസോൾ: 150 ടോമഹോക് മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള അമേരിക്കൻ അന്തർവാഹിനി ദക്ഷിണ കൊറിയയിൽ എത്തി. യു.എസ്-ദക്ഷിണ കൊറിയ സംയുക്ത സൈനികപരിശീലനത്തിൽ പ്രതിഷേധിച്ച് ഉത്തര കൊറിയ മിസൈൽ പരീക്ഷണം പുനരാരംഭിച്ചതിനു പിന്നാലെയാണ് മുങ്ങിക്കപ്പൽ വിന്യസിച്ചിരിക്കുന്നത്.
ഉത്തര കൊറിയയുടെ ആണവഭീഷണി നേരിടുന്നതിന് കൊറിയൻ ഉപദ്വീപിൽ യു.എസ് സൈനികശക്തി വർധിപ്പിക്കുന്നതിനുള്ള കരാറിന്റെ ഭാഗമായാണ് യു.എസ്.എസ് മിഷിഗൻ ദക്ഷിണ കൊറിയയിൽ എത്തിയിരിക്കുന്നത്.
ദക്ഷിണ കിഴക്കൻ തുറമുഖനഗരമായ ബുസാനിലാണ് മുങ്ങിക്കപ്പൽ എത്തിയിരിക്കുന്നതെന്ന് ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, മുങ്ങിക്കപ്പൽ എത്രനാൾ രാജ്യത്തുണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടില്ല. ലോകത്തെ ഏറ്റവും വലിയ മുങ്ങിക്കപ്പലുകളിൽ ഒന്നാണ് യു.എസ്.എസ് മിഷിഗൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.