രാസായുധം പൂർണമായി നശിപ്പിച്ചെന്ന് യു.എസ്
text_fieldsവാഷിങ്ടൺ: അവസാനത്തെ രാസായുധവും നശിപ്പിച്ചെന്ന് അറിയിച്ച് യു.എസ്. പ്രസിഡന്റ് ജോ ബൈഡനാണ് രാസായുധങ്ങൾ പൂർണമായും നശിപ്പിച്ച വിവരം അറിയിച്ചത്. ഒന്നാം ലോക മഹായുദ്ധം മുതൽ ഉപയോഗിച്ചിരുന്ന രാസായുദ്ധങ്ങളാണ് യു.എസ് നശിപ്പിച്ചത്.
ഇതോടെ 10 വർഷം നീണ്ട പ്രവർത്തനങ്ങൾക്കാണ് അന്ത്യമാവുന്നത്. 30,000 ടൺ ആയുധങ്ങളാണ് ഇത്തരത്തിൽ നശിപ്പിച്ചത്. ശീതയുദ്ധത്തിന് ശേഷമാണ് ആയുധങ്ങൾ നശിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് യു.എസ് എത്തിയത്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ആയിരക്കണക്കിന് യു.എസ് പൗരൻമാർ രാസായുധങ്ങൾ നശിപ്പിക്കുകയെന്ന ശ്രമകരമായ ദൗത്യത്തിലായിരുന്നു. ഇന്ന് ഇക്കാര്യത്തിൽ യു.എസ് പ്രധാനപ്പെട്ടൊരു നാഴികകല്ല് പിന്നിട്ടിരിക്കുകയാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
സെപ്റ്റംബർ 30നകം രാസായുധങ്ങൾ നശിപ്പിക്കുകയായിരുന്നു യു.എസ് ലക്ഷ്യം. 193 രാജ്യങ്ങൾ ഒപ്പുവെച്ച് രാസായുധ കൺവെൻഷനിലാണ് ലോകത്ത് നിന്നും ഇത്തരം ആയുധങ്ങൾ പൂർണമായും ഒഴിവാക്കാനുള്ള തീരുമാനമെടുത്തത്. 1997ലാണ് കൺവെൻഷൻ നടന്നത്. ഒന്നാം ലോകമഹായുദ്ധത്തിലാണ് രാസായുധങ്ങൾ ആദ്യമായി ഉപയോഗിച്ച് തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.