ഭീകരവിരുദ്ധ പോരാട്ടത്തിന് താലിബാെൻറ സഹകരണം വേണ്ടെന്ന് പെൻറഗൺ
text_fieldsവാഷിങ്ടൺ: ഭീകരവിരുദ്ധ പോരാട്ടത്തിന് യു.എസിന് താലിബാെൻറ സഹകരണം വേണ്ടെന്ന് പെൻറഗൺ. അഫ്ഗാനിസ്താനിലെ ഭീകരർക്കെതിരെ വ്യോമാക്രമണം നടത്തുന്നതിന് താലിബാനുമായി ചർച്ച നടത്തേണ്ട ആവശ്യമില്ലെന്നും പെൻറഗൺ പ്രസ് സെക്രട്ടറി ജോൺ കിർബി പറഞ്ഞു.
അഫ്ഗാനിൽ ഭീകരതക്കെതിരെ പോരാട്ടം നടത്തിയ രാജ്യങ്ങളിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന താലിബാെൻറ പരാമർശത്തിനു പിന്നാലെയാണ് യു.എസിെൻറ പ്രഖ്യാപനം. അഫ്ഗാെൻറ ആഭ്യന്തര കാര്യങ്ങളിൽ യു.എസ് ഇടപെടരുതെന്നും താലിബാൻ ആവശ്യപ്പെട്ടിരുന്നു. യു.എസിൽ നിന്ന് നിരുത്തരവാദപരമായ പരാമർശങ്ങൾ ഉണ്ടകില്ലെന്നാണ് കരുതുന്നത്.
കാബൂളിൽ അവർ നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികളടക്കം സാധാരണക്കാരാണ് കൊല്ലപ്പെട്ടത്-താലിബാൻ അംഗം ജവാദ് സർ ഓർമിപ്പിച്ചു.
താലിബാെൻറ കൈവെട്ടലിനെയും വധശിക്ഷയെയും വിമർശിച്ച് യു.എസ്
അഫ്ഗാനിസ്താനിൽ താലിബാെൻറ ശിക്ഷനടപടികളെ അപലപിച്ച് യു.എസ്. കുറ്റവാളികളുടെ കൈവെട്ടുന്നതും വധശിക്ഷ നടപ്പാക്കുന്നതുമടക്കമുള്ള ക്രൂരമായ ശിക്ഷ വിധികളാണ് താലിബാൻ പുനഃസ്ഥാപിച്ചത്.
കടുത്ത മനുഷ്യാവകാശ ലംഘനമാണിതെന്നും അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് അഫ്ഗാനിലെ ജനങ്ങളുടെ അവകാശസംരക്ഷണം ഉറപ്പുവരുത്തുമെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെൻറ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. അഫ്ഗാനിെല താലിബാെൻറ വാക്കുകളെയും പ്രവൃത്തികളെയും നിരീക്ഷിക്കുകയാണെന്നും പ്രൈസ് പറഞ്ഞു. അഫ്ഗാനിൽ കുറ്റം ചെയ്യുന്നവർക്ക് വധശിക്ഷയും കൈവെട്ടലും അടക്കമുള്ള ശിക്ഷ വിധികൾ നടപ്പാക്കുമെന്ന് താലിബാൻ നേതാവും മന്ത്രിയുമായ മുല്ല നൂറുദ്ദീൻ തൊറാബി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.