Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Kate Rubins
cancel
Homechevron_rightNewschevron_rightWorldchevron_rightയു.എസ്​ തെരഞ്ഞെടുപ്പിൽ...

യു.എസ്​ തെരഞ്ഞെടുപ്പിൽ ബഹിരാകാശത്തുനിന്ന് ഒരു വോട്ട്​​

text_fields
bookmark_border

അറ്റ്​ലാൻറ: നാസയുടെ ബഹിരാകാശ യാത്രിക കേറ്റ്​ റൂബിൻസ്​ യു.എസ്​ തെരഞ്ഞെടുപ്പിൽ വോട്ട്​ രേഖപ്പെടുത്തിയത്​ ബഹിരാകാശത്തുനിന്ന്​. യു.എസുകാരിയായ കേറ്റ്​ റൂബിൻസ്​ മാത്രമാണ്​ ബഹിരാകാശ നിലയത്തിൽ​ താമസിക്കുന്നത്​. നവംബർ മൂന്നിനാണ്​ യു.എസ്​ തെരഞ്ഞെടുപ്പ്​. കഴിഞ്ഞയാഴ്​ച സ്​​പേസ്​ സ്​റ്റേഷനിൽവെച്ച്​ ​കേറ്റ്​ വോട്ട്​ രേഖ​പ്പെടുത്തുകയായിരുന്നു.

'രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിൽനിന്ന്​ ഞാൻ വോട്ട്​ ചെയ്​തു -കേറ്റ്​ റൂബിൻസ്​' എന്ന അടിക്കുറിപ്പോടെ ഒക്​ടോബർ 22ന്​ കേറ്റ്​ റൂബിൻസി​െൻറ ചിത്രം നാസ ട്വിറ്ററിൽ പങ്കുവെച്ചു.​ ഐ.എസ്​.എസ്​ വോട്ടിങ്​ ബൂത്തിന്​ മുന്നിൽനിൽക്കുന്ന കേറ്റി​െൻറ ചിത്രമാണ്​ പങ്കുവെച്ചത്​.

'എല്ലാവരും വോട്ട്​ ​ചെയ്യേണ്ടത്​ വളരെ പ്രധാനമാണെന്ന്​ ഞാൻ കരുതുന്നു. ബഹിരാകാശത്തുനിന്ന്​ ഞങ്ങൾക്കത്​ ചെയ്യാനാകുമെങ്കിൽ ഭൂമിയിൽനിന്ന്​ നിങ്ങൾക്ക്​ വോട്ട്​ ​ചെയ്യാനാകുമെന്ന്​ ഞാൻ വിശ്വസിക്കുന്നു' -എന്നു പറയുന്ന കേറ്റി​െൻറ വിഡിയോയും നാസ പങ്കുവെച്ചു.

ഒക്​ടോബർ 14നാണ്​ കേറ്റ്​ റൂബിൻസും രണ്ട്​ റഷ്യൻ ക്രൂമേറ്റ്​സും ബഹിരാകാശത്ത്​ താമസിക്കാനായി പുറപ്പെടുന്നത്​. ലേസർ കൂൾഡ്​ ആറ്റങ്ങളുടെ ഉപയോഗം സംബന്ധിച്ച്​ പഠിക്കാനായിരുന്നു കേറ്റി​െൻറ ബഹിരാകാശ യാത്ര. ആദ്യമായല്ല ബഹിരാകാശത്തുനിന്ന്​ ശാസ്​ത്രജ്ഞർ വോട്ട്​ രേഖ​പ്പെടുത്തുന്നത്​. 2016ലെ തെരഞ്ഞെടുപ്പിൽ കേറ്റ്​ വോട്ട്​ രേഖപ്പെടുത്തിയതും ബഹിരാകാശത്തുനിന്ന്​ തന്നെയായിരുന്നു.

യു.എസി​െൻറ ബഹിരാകാശ സഞ്ചാരികൾ ടെക്​സാസിലെ ഹൂസ്​റ്റണിലാണ്​ താമസിക്കുന്നത്​. ഇവർക്ക്​ ബഹിരാകാശത്തുനിന്ന്​ ഇലക്​ട്രോണിക്​ ബാലറ്റ്​ വഴി വോട്ട്​ രേഖപ്പെടുത്താൻ ടെക്​സാസിലെ നിയമം അനുശാസിക്കുന്നുണ്ട്​. മിഷൻ കൺട്രോൾ ഇലക്​ട്രോണിക്​ ബാലറ്റ്​ ബഹിരാകാശത്തേക്ക്​ അയക്കുകയും അവിടെനിന്ന്​ വോട്ട്​ രേഖപ്പെടുത്തി തിരിച്ചയക്കുകയുമാണ്​ ചെയ്യുക.

ബഹിരാകാശ യാത്രികൻ വോട്ട്​ രേഖപ്പെടുത്തിയതിന്​ ശേഷം ക്ലാർക്ക്​ ഒാഫിസിലേക്ക്​ ഇമെയിൽ വഴി അയച്ചുനൽകും. ഇതോടെ ബഹിരാകാശ യാത്രിക​െൻറ വോട്ട്​ അധികൃതർ ഒൗദ്യോഗികമായി രേഖപ്പെടുത്തുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SpaceUS electionAmerican astronautKate Rubinsvote in space
News Summary - US election American astronaut Kate Rubins casts vote in space
Next Story