ഇവാങ്ക എവിടെ? ട്രംപിെൻറ വീഴ്ചയിൽ മകൾക്ക് തന്ത്രമൗനം
text_fieldsവാഷിങ്ടൺ: ഡോണൾഡ് ട്രംപ് അമേരിക്കയുടെ പ്രസിഡൻറായപ്പോൾ അധികാരത്തിലേറിയത് അദ്ദേഹം മാത്രമായിരുന്നില്ല. ട്രംപ് കുടുംബം ഒന്നാകെയായിരുന്നു. മകൾ ഇവാങ്കയും മരുമകൻ ജാരേദ് കുഷ്നറുമൊക്കെ പ്രസിഡൻറിെൻറ ഉപദേശകരായി വൈറ്റ് ഹൗസിലെത്തിയിരുന്നു. രണ്ടാമൂഴം നൽകാൻ അമേരിക്കൻ ജനത വിസമ്മതിച്ചതിനാൽ ട്രംപ് അധികാരമൊഴിയുേമ്പാൾ 'പണിയില്ലാതാകുന്നത്' ഇൗ കുടുംബത്തിനൊന്നാകെയാണ്. പരാജയത്തിെൻറ ഞെട്ടൽ കൊണ്ടാണോ, പുതിയ പ്രസിഡൻറിനെ പിണക്കാതിരിക്കാനുള്ള കൗശലം കൊണ്ടാണോ എന്ന വ്യക്തമല്ല, തെരഞ്ഞെടുപ്പിലെ പരാജയത്തെകുറിച്ച് പ്രസിഡൻറിെൻറ ഉപദേശക പദവിയിലുണ്ടായിരുന്ന മകൾ ഇവാങ്ക ട്രംപ് ഇപ്പോൾ മൗനത്തിലാണ്. നവംബർ ആറിന് ശേഷം അവരുടെ പ്രതികരണമൊന്നും പുറത്തു വന്നിട്ടില്ല.
സഹോദരങ്ങളായ ട്രംപ് ജൂനിയറും എറിക് ട്രംപും തെരഞ്ഞെടുപ്പ് ക്രമക്കേടുകളെ കുറിച്ച് നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് ഇവാങ്ക ട്രംപിെൻറ മൗനമെന്നത് പ്രസക്തമാണ്. ഇവാങ്കയുടെ ഭർത്താവ് ജാരേദും പ്രതികരണങ്ങളൊന്നും നടത്താതെ മൗനത്തിൽ തന്നെയാണ്. പരാജയം അംഗീകരിച്ച് പുതിയ പ്രസിഡൻറിനെ സ്വാഗതം ചെയ്യുന്നതാണ് നല്ലതെന്ന നിലപാടിലാണ് ട്രംപിെൻറ പത്നി മെലാനിയയും മകൾ ഇവാങ്കയുമെന്ന് വൈറ്റ് ഹൗസ് ഉറവിടങ്ങളെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ, തെരഞ്ഞെടുപ്പ് അട്ടിമറി ആരോപിച്ച് ആക്രമണം കനപ്പിക്കണമെന്ന ട്രംപ് ജൂനിയറിെൻറയും എറികിെൻറയും അഭിപ്രായങ്ങളാണ് ഡോണൾഡ് ട്രംപ് മുഖവിലക്കെടുത്തതെന്നാണ് അദ്ദേഹത്തിെൻറ ഇതുവരെയുള്ള പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. വരാനിരിക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പുകളിൽ ട്രംപ് കുടുംബത്തിൽ നിന്ന് സ്ഥാനാർഥികളുണ്ടാകാൻ നയതന്ത്ര മികവുള്ള നിലപാടാണ് നല്ലെതന്ന അഭിപ്രായമാണ് ഇവാങ്ക പ്രകടിപ്പിക്കുന്നതത്രെ.
റിപ്പബ്ലിക്കൻ കക്ഷിയിൽ ട്രംപ് കുടുംബത്തിെൻറ സ്വീകാര്യത ഉറപ്പുവരുത്തുന്നതിെൻറ ഭാഗം കൂടിയായാണ് 'ഞങ്ങൾ ട്രംപ് റിപ്പബ്ലിക്കൻ' ആണ് എന്ന് ഇവാങ്ക അടക്കമുള്ളവർ തെരഞ്ഞെടുപ്പ് വേളയിൽ ആവർത്തിച്ചിരുന്നത്. വരുന്ന തെരഞ്ഞെടുപ്പുകളിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി ഉയർന്നു വരിക എന്ന ലക്ഷ്യം കൂടി ഇവാങ്കക്കുണ്ടെന്ന് നിരീക്ഷകർ കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.