യു.എസ് തെരഞ്ഞെടുപ്പ്: അവസാന സംവാദത്തിൽ കൂടുതൽ നിയന്ത്രണം
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിെൻറ ഭാഗമായ ട്രംപ്-ബൈഡൻ അവസാനഘട്ട സംവാദം വ്യാഴാഴ്ച നടക്കാനിരിക്കെ, ഒരാൾ സംസാരിക്കുേമ്പാൾ രണ്ടാമത്തെ ആളുടെ മൈക്ക് പ്രവർത്തിക്കാത്ത സംവിധാനമേർപ്പെടുത്തും.
കഴിഞ്ഞ സംവാദത്തിൽ സംസാരത്തിനിടെയുണ്ടായ ഇടപെടലുകളും മോശം പരാമർശങ്ങളും പ്രകോപനവും പരിഗണിച്ചാണിത്. നിയന്ത്രണം ശരിയായ നടപടിയല്ലെന്ന് പ്രസിഡൻറും റിപ്പബ്ലിക്കൻ കക്ഷി സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ് ആരോപിച്ചു. അമേരിക്കൻ കുടുംബങ്ങൾ, കാലാവസ്ഥ മാറ്റം, ദേശീയ സുരക്ഷ, നേതൃത്വം തുടങ്ങിയ വിഷയങ്ങളിലാകും ഇത്തവണ സംവാദം.
ആറു വിഷയങ്ങളാണ് 15 മിനിറ്റുവീതമുള്ള ഭാഗങ്ങളിൽ ചർച്ചയാവുക. ഇതിൽ ട്രംപിനും ബൈഡനും രണ്ടു മിനിറ്റു വീതം ഇടപെടലില്ലാതെ നിലപാടു പറയാം. അതിനുശേഷമാകും പൊതു ചർച്ച. തുറന്ന ചർച്ചയുടെ സമയത്ത് ആരുടെയും മൈക്ക് നിയന്ത്രിക്കില്ലെന്ന് സംവാദത്തിെൻറ ചുമതലയുള്ള 'നോൺ പാർട്ടിസാൻ കമീഷൻ ഓൺ പ്രസിഡൻഷ്യൽ ഡിബേറ്റ്സ്' (സി.പി.ഡി) വ്യക്തമാക്കി.
സി.പി.ഡി ഡെമോക്രാറ്റുകൾക്ക് അനുകൂലമായ നിലപാടെടുക്കുെന്നന്നും വിദേശനയം വിഷയമായി ഉൾപ്പെടുത്താത്തത് അതിെൻറ ഭാഗമാണെന്നും റിപ്പബ്ലിക്കൻ കാമ്പയിൻ കമ്മിറ്റി ആരോപിച്ചു. നവംബർ മൂന്നിനാണ് തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.