അമേരിക്കക്ക് പുറത്തുള്ള ഇന്ത്യൻ അമേരിക്കൻ പൗരന്മാർ ബാലറ്റ് പേപ്പറിനുള്ള അപേക്ഷ 18ന് മുൻപ് സമർപ്പിക്കണം
text_fieldsവാഷിങ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ, രാജ്യത്തിനു പുറത്തുള്ള താമസിക്കുന്ന ഇന്ത്യൻ അമേരിക്കൻ പൗരന്മാർ സെപ്റ്റംബർ 18ന് മുമ്പ് ബാലറ്റ് പേപ്പറിന് അപേക്ഷ സമർപ്പിക്കണമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു.
അമേരിക്കൻ പൗരത്വമുള്ള നിരവധി ഇന്ത്യാക്കാരാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ താമസിക്കുന്നത്. 2017 ജൂൺ 26ന് വൈറ്റ് ഹൗസ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ 7,00,000 ത്തിലധികം അമേരിക്കൻ പൗരന്മാർ താമസിക്കുന്നതായാണ് കണക്ക്.
വിദേശത്ത് എത്രവർഷം കഴിഞ്ഞു എന്നത് ഫെഡറൽ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിന് തടസമല്ല. പൗരത്വം ലഭിച്ച ശേഷം, അമേരിക്ക വിടുകയും ഒരിക്കൽ പോലും തിരിച്ചു വരാതിരിക്കുകയും ചെയ്തവർക്കും വോട്ട് രേഖപ്പെടുത്താനുള്ള അവകാശമുണ്ടെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റിന്‍റെ അറിയിപ്പിൽ പറയുന്നത്.
വിവിധ സംസ്ഥാനങ്ങളിൽ വോട്ടർ അപേക്ഷ സമർപ്പിക്കേണ്ടത് വ്യത്യസ്തമായാണെങ്കിലും പൊതു തെരഞ്ഞെടുപ്പിന് 45 ദിവസം മുമ്പ് അപേക്ഷ സമർപ്പിക്കണമെന്നാണ് നിയമം. പൂരിപ്പിച്ച അപേക്ഷകൾ ഫാക്സ്, ഇമെയിൽ വഴി അതാതു സംസ്ഥാനങ്ങളുടെ നിർദേശങ്ങൾക്കനുസരിച്ചു സമർപ്പിക്കേണ്ടതാണ്.
അർഹതപ്പെട്ട വോട്ടർമാർ www.bit.ly/3hc fisi എന്ന വെബ്‌സൈറ്റിൽ അപേക്ഷിച്ചാൽ അവരുടെ വിലാസത്തിലേക്ക് ബാലറ്റ് പേപ്പർ അയച്ചുകൊടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.