പോസ്റ്റൽ ബാലറ്റിനെതിരെ ട്രംപ് വീണ്ടും; വിജയിയെ അറിയാൻ മാസങ്ങളെടുേത്തക്കും
text_fieldsവിർജീനിയ: പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റ് (മെയിൽ വോട്ട്) ഉപയോഗിക്കുന്നതിനെതിരെ രൂക്ഷ വിമർശനം തുടർന്ന് ഡോണൾഡ് ട്രംപ്. പോസ്റ്റൽ ബാലറ്റിെൻറ ഉപയോഗം മൂലം വിജയിയെ അറിയാൻ മാസങ്ങളെടുത്തേക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് പശ്ചാത്തലത്തിൽ ഇൗ വർഷത്തെ തെരഞ്ഞെടുപ്പിൽ പകുതി വോട്ടർമാരും േപാസ്റ്റൽ ബാലറ്റ് ഉപയോഗിക്കാൻ സാധ്യതയുണ്ട്. വിർജീനിയയിലെ ന്യൂപോർട്ടിൽ റിപ്പബ്ലിക്കൻ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്. തെരഞ്ഞെടുപ്പ് എത്രയും വേഗം വിജയിച്ചോ പരാജയപ്പെേട്ടാ എന്നറിയാനാണ് ആഗ്രഹിക്കുന്നതെന്നും പോസ്റ്റൽ ബാലറ്റുകൾ വരുന്നത് വരെ കാത്തിരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിന് േശഷം സമാധാനപരമായ അധികാര കൈമാറ്റം നടക്കാനിടയിെല്ലന്ന് കഴിഞ്ഞ ദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു. പരാജയപ്പെട്ടാൽ സുപ്രീംകോടതിയെ സമീപിക്കുമെന്നും പറഞ്ഞു. 2016ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വോട്ടർമാരിൽ നാലിലൊന്നും പോസ്റ്റൽ ബാലറ്റിനെയാണ് ആശ്രയിച്ചത്.
കോവിഡ് സുരക്ഷ കണക്കിലെടുത്ത് റിപ്പബ്ലിക്കൻ പാർട്ടിക്കാരേക്കാൾ ഡെമോക്രാറ്റുകളാണ് പോസ്റ്റൽ ബാലറ്റുകൾ ഉപയോഗിക്കുന്നതെന്ന് അടുത്തിടെ നടന്ന അഭിപ്രായ സർവേയിൽ വ്യക്തമാക്കിയിരുന്നു.
വിവിധ സംസ്ഥാനങ്ങളിൽ പോസ്റ്റൽ വോട്ട് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ പാർട്ടി ഹരജികൾ നൽകിയിരുന്നു. പോസ്റ്റൽ ബാലറ്റ് തടയാൻ പോസ്റ്റൽ വകുപ്പിനുള്ള സർക്കാർ ഫണ്ടും ട്രംപ് തടഞ്ഞുവെച്ചിരുന്നു.
അഭിപ്രായവോെട്ടടുപ്പിൽ നില മെച്ചപ്പെടുത്തി ട്രംപ്
വാഷിങ്ടൺ: അടുത്തിടെ നടന്ന അഭിപ്രായ വോെട്ടടുപ്പുകളിലെല്ലാം ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബൈഡനേക്കാൾ പിന്നിലായ ഡോണൾഡ് ട്രംപിന് ആശ്വാസമായി പുതിയ അഭിപ്രായ സർവേകൾ.
ബൈഡെൻറ പിന്നിൽ തുടരുേമ്പാഴും നില മെച്ചപ്പെടുത്താൻ സാധിച്ചതാണ് ആശ്വാസമായത്. ബൈഡനേക്കാൾ 6.3 പോയൻറ് പിറകിലാണ് ട്രംപ് ഇപ്പോഴും. ഒരു മാസം മുമ്പ് 10.3 പോയൻറ് പിന്നിലായിരുന്നു.
പിന്തുണ നേടിയെടുക്കാൻ കോവിഡ് മഹാമാരി പരിഗണിക്കാതെ അമേരിക്കയിലുടനീളം വൻ റാലികൾ നടത്തുകയാണ് ട്രംപ് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.