അഭിപ്രായ സർവേയിൽ ബൈഡെൻറ മുന്നേറ്റം
text_fieldsന്യൂയോർക്ക്: പ്രസിഡൻറ് തെരഞ്ഞെടുപ്പിന് 35 ദിവസം മാത്രം ബാക്കി നിൽക്കെ പുറത്തുവന്ന അഭിപ്രായ സർവേയിൽ മുൻ വൈസ് പ്രസിഡൻറും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയുമായ ജോ ബൈഡൻ മുന്നേറ്റം തുടരുന്നു. വാഷിങ്ടൺ പോസ്റ്റും എ.ബി.സി ന്യൂസും ചേർന്ന് നടത്തിയ അഭിപ്രായ സർവേയിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ 44 ശതമാനവും ബൈഡനെ 55 ശതമാനവും പേർ പിന്തുണച്ചു. ന്യൂയോർക്ക് ടൈംസ് സർവേയിൽ 49 ശതമാനം ബൈഡനും 41 ശതമാനം പേർ ട്രംപിനുമൊപ്പമാണ്. ഇതിന് മുമ്പ് നടന്ന സർവേയിൽ ബൈഡനുമായുള്ള അകലം കുറച്ച ട്രംപിന് തിരിച്ചടിയാണ് പുതിയ സർവേകൾ.
സ്ത്രീ വോട്ടർമാരിൽ ഭൂരിപക്ഷവും ബൈഡനൊപ്പമാണ്. വാഷിങ്ടൺ പോസ്റ്റ് സർവേയിൽ 65 ശതമാനവും ന്യൂയോർക്ക് ടൈംസ് സർവേയിൽ 53 ശതമാനവും സ്ത്രീകൾ ബൈഡന് വോട്ടു ചെയ്യുമെന്ന് പറഞ്ഞപ്പോൾ ട്രംപിന് ഇത് യഥാക്രമം 34ഉം 37ഉം ആണ്. വാഷിങ്ടൺ പോസ്റ്റ് സർവേയിൽ പെങ്കടുത്ത പുരുഷൻമാരിൽ 55 ശതമാനം പേരും ട്രംപിനെ പിന്തുണച്ചപ്പോൾ ബൈഡനൊപ്പമുള്ളത് 42 ശതമാനമാണ്. ന്യൂയോർക്ക് ടൈംസ് സർവേയിൽ 45 ശതമാനം പുരുഷൻമാർ വീതം ബൈഡനെയും ട്രംപിനെയും പിന്തുണച്ചു.
ജസ്റ്റിസ് റൂത്ത് ബാദെർ ജിൻസ്ബെർഗിെൻറ നിര്യാണത്തോടെ ഒഴിവുവന്ന സീറ്റിലേക്ക് ട്രംപ് ആമി കോണി ബാരെറ്റിന് നിയമിച്ചത് ഭൂരിപക്ഷം പേരും അംഗീകരിക്കുന്നില്ലെന്നും സർേവയിൽ വ്യക്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.