2000ത്തിനു ശേഷം അമേരിക്കൻ ജനത ഫലത്തിനായി കാത്തിരുന്ന നീണ്ട തെരഞ്ഞെടുപ്പ്
text_fieldsന്യൂയോർക്ക്: അമേരിക്കൻ ജനത തങ്ങളുടെ പ്രസിഡൻറ് ആരാണെന്നറിയാൻ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാലു ദിവസമായി. ഏറെക്കുടെ ബൈഡൻ അധികാരത്തിലേറുമെന്ന് ഉറപ്പായെങ്കിലും അന്തിമ ഫലം ഇനിയും വന്നിട്ടില്ല. ചിലപ്പോൾ അമേരിക്കയിൽ ഫലം അറിയാൻ ഇങ്ങനെയാണ്. ദിവസങ്ങൾ കാത്തിരുന്നാൽ മാത്രമേ ഫലംഅറിയൂ.
2000ത്തിനു ശേഷം, ഫലം അറിയാൻ ഏറ്റവും കൂടതൽ ദിവസം ആവശ്യമായി വന്ന തെരഞ്ഞെടുപ്പ് കൂടിയാണിത്.
21ാം നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ സമയം വോട്ട് എണ്ണാൻ വേണ്ടി വന്ന തെരഞ്ഞെടുപ്പായിരുന്നു 2000ത്തിലേത്. ജോർജ് ഡബ്ലിയു ബുഷും ആൽബർട്ട് ഗോർ ജൂനിയറും തമ്മിൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഏറെ സമയം നീണ്ടു നിന്നത്. 36 ദിവസമായിരുന്നു അന്ന് ഫലം അറിയാൻ അമേരിക്കൻ ജനത കാത്തിരുന്നത്. ഗോറിന് 266 വോട്ടും പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ബുഷിന് 271 വോട്ടുമായിരുന്നു അന്ന് ലഭിച്ചത്.
2004ലെ ബുഷ്- കെറി മത്സരംഫലം തൊട്ടടുത്ത ദിവസം തന്നെ അറിഞ്ഞു. 2008ലെ ജോൺ മെകെയ്ൻ-ഒബാമ പോരാട്ടവും 2012ൽ ഓബാമ-മിറ്റ് റോംനി മത്സരവും കഴിഞ്ഞ തവണ ട്രംപ്- ക്ലിൻറൺ മത്സരവും ആ ദിവസം തന്നെ ഫലം അറിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.