Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഉത്തരകൊറിയയുടെ...

ഉത്തരകൊറിയയുടെ ബാലസ്റ്റിക്​ മിസൈൽ പരീക്ഷണം; അപലപിച്ച്​ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും

text_fields
bookmark_border
kim jong un
cancel

ജനീവ: ആഗോള ഉപരോധത്തിനിടയിലും ബാലസ്​റ്റിക്​ മിസൈൽ പരീക്ഷിച്ച ഉത്തരകൊറിയയുടെ നീക്കത്തെ വിമർശിച്ച്​ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും. അടിയന്തര യു.എൻ സുരക്ഷ കൗൺസിൽ ചർച്ചക്കു പിന്നാലെയാണ്​ അമേരിക്കയും ബ്രിട്ടനും, ഫ്രാൻസും ഉത്തരകൊറിയക്കെതിരെ ​പ്രതികരിച്ചത്​.

പുതിയ ഉപരോധത്തെ കുറിച്ച്​ പ്രതികരിച്ചില്ലെങ്കിലും നിലവിലുള്ള ഉപരോധം ശക്​തമാക്കുമെന്ന്​ രാജ്യ പ്രതിനിധികൾ പറഞ്ഞു. 2019ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്‍റ്​ ഡോണൽഡ്​ ട്രംപ്​ ഉത്തരകൊറിയൻ മേധാവി കിം ജോങ്​ ഉന്നുമായി നടത്തിയിരുന്ന സമാധാന കരാർ ലംഘിക്കപ്പെടതിനെ തുടർന്ന്​ പോങ്ങിയാങ്ങിൽ നിന്ന്​ പലതവണ ആയുധ പരീക്ഷണ വാർത്തകൾ പുറത്തുവന്നിരുന്നു. പിന്നാലെ യു.എൻ ഉപരോധം പ്രഖ്യാപിച്ചെങ്കിലും ഉത്തരകൊറിയ ബാലസ്റ്റിക്​ മിസൈൽ പരീക്ഷണം തുടർന്നുകൊണ്ടേയിരുന്നു.

എന്നാൽ, മേഖലയിൽ അശാന്തി പടർത്തുന്നത്​ അമേരിക്കയാണെന്നും ആയുധ പരീക്ഷണം ഉത്തരകൊറിയയുടെ പ്രതിരോധ മേഖലക്ക്​ അനിവാര്യമാണെന്നുമാണ്​ കിം ​ജോങ്​ ഉൻ പറഞ്ഞത്​. ആയുധ നിർമാണത്തിൽ അമേരിക്ക ഇരട്ടത്താപ്പ്​ തുടരുകയാണെന്നും ഉത്തര​െകാറിയ തുറന്നടിച്ചു.

ഈ മാസം നിരവധി മിസൈലുകളാണ്​ ഉത്തരകൊറിയ പരീക്ഷിച്ചത്​. ജോ ബൈഡൻ യു.എസ്​ പ്രസിഡൻറായി അധികാരമേറ്റശേഷം ആദ്യമായാണ്​ ഇത്രയും മാരകമായ ആയുധം ഉത്തരകൊറിയ പരീക്ഷിക്കുന്നത്​. ഉത്തരകൊറിയയുമായി ആണവ ചർച്ച പുനരാരംഭിക്കാൻ തയാറാണെന്ന്​ യു.എസ്​ അറിയിച്ചതിനു പിന്നാലെയാണിത്​. കിഴക്കൻ തുറമുഖമായ സിൻപോയിൽ നിന്നായിരുന്നു മിസൈൽ പരീക്ഷണം. മിസൈൽ ജപ്പാൻ കടലിൽ പതിച്ചതായും ദക്ഷിണ കൊറിയൻ സൈനികവൃത്തങ്ങൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:North Koreaballistic missile test
News Summary - US, Europe condemn N Korea ballistic missile launch at UN
Next Story