യു.എസ്-തായ്വാൻ ബന്ധം ശക്തമാക്കണം -ജോൺ ബോൾട്ടൻ
text_fieldsതായ്പേയ്: അമേരിക്കയും തായ്വാനും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കണമെന്ന് യു.എസ് മുൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ. തായ്വാനിൽ സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം. അടുത്ത വർഷം നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയാകാൻ രംഗത്തുള്ളവരിൽ ഒരാളുമാണ് അദ്ദേഹം.
തായ്പേയിൽ നടന്ന തായ്വാൻ സ്വാതന്ത്ര്യ അനുകൂല പരിപാടിയിൽ പങ്കെടുക്കവെ, ചൈനയുടെ ഭീഷണി നേരിടുന്നതിന് ഇരു രാജ്യങ്ങളുടെയും ദേശീയ സുരക്ഷ സംഘങ്ങൾ പദ്ധതി ആസൂത്രണം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
ആക്രമണം നടന്നുകഴിഞ്ഞാൽ അതിന് സാധ്യമായിരിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തായ്വാനെതിരെ എന്തെങ്കിലും നടപടിയെടുത്താൽ പ്രത്യാഘാതം എന്തായിരിക്കുമെന്ന് ചൈനക്കും റഷ്യക്കും മുന്നറിയിപ്പ് നൽകണം. ദ്രുതപ്രതികരണത്തിലൂടെ മാത്രമല്ല, ദീർഘകാല പദ്ധതിയിലൂടെയും ഇതിനു കഴിയണം.
US ex-security adviser calls for closer ties with Taiwanതായ്വാനെതിരെ ആക്രമണത്തിന് മുതിരുകയോ രാജ്യത്തിനു ചുറ്റും ഉപരോധം ഏർപ്പെടുത്തുകയോ ചെയ്താൽ ചൈനയെ അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയിൽനിന്ന് പുറന്തള്ളണമെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ചത്തെ തായ്വാൻ സന്ദർശനത്തിനായി ബുധനാഴ്ചയാണ് അദ്ദേഹം എത്തിയത്. അടുത്ത വർഷത്തെ യു.എസ് തെരഞ്ഞെടുപ്പിൽ തായ്വാനിലെ ജനാധിപത്യത്തിനുള്ള പ്രാധാന്യം വിളിച്ചോതുന്നതാണ് സന്ദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.