രണ്ട് റഷ്യൻ നയതന്ത്രജ്ഞരെ യു.എസ് പുറത്താക്കി; രാജ്യം വിടാൻ ഒരാഴ്ച സമയം അനുവദിച്ചു
text_fields
വാഷിങ്ടൺ: അമേരിക്കൻ നയതന്ത്രജ്ഞരോട് രാജ്യം വിട്ടുപോകാൻ റഷ്യ ഉത്തരവിട്ടതിന് പിന്നാലെ രണ്ട് റഷ്യൻ നയതന്ത്രജ്ഞരെ യു.എസ് പുറത്താക്കി. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി. തന്ത്രപ്രധാനമായ വിവരങ്ങൾ ശേഖരിച്ചുവെന്നാരോപിച്ച് ജെഫ്രി സിൽലിൻ, ഡേവിഡ് ബേൺസ്റ്റൈൻ എന്നീ യു.എസ് നയതന്ത്രജ്ഞരെ റഷ്യ പുറത്താക്കിയതിന് പിന്നാലെയാണ് ഈ നീക്കം. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അമേരിക്ക പറഞ്ഞു.
നമ്മുടെ നയതന്ത്രജ്ഞരെ റഷ്യൻ ഭരണകൂടം ഉപദ്രവിക്കുന്ന രീതി വെച്ചുപൊറുപ്പിക്കില്ലെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാത്യു മില്ലർ പ്രസ്താവനയിൽ പറഞ്ഞു. റഷ്യൻ നയതന്ത്രജ്ഞർക്ക് യു.എസിൽ നിന്ന് പുറപ്പെടാൻ ഏഴ് ദിവസത്തെ സമയം അനുവദിച്ചു. ആഴ്ചകൾക്കു മുമ്പ് റഷ്യ വിടാൻ യു.എസ് നയതന്ത്രജ്ഞർക്ക് നൽകിയ അതേ സമയമാണിത്.
റഷ്യയും യു.എസും നേരത്തേ തന്നെ നയതന്ത്ര അസ്വാരസ്യം ഉടലെടുത്തിരുന്നുവെങ്കിലും 2022 ഫെബ്രുവരിയിൽ ഉക്രെയ്നിലെ റഷ്യയുടെ അധിനിവേശത്തിന് ശേഷം അത് വർധിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.