ചേരുവകൾ കൂട്ടിക്കുഴച്ചു; ഒന്നര കോടി കോവിഡ് വാക്സിൻ വെറുതെ കളഞ്ഞ് ജോൺസൺ ആന്‍റ് ജോൺസൺ
text_fieldsവാഷിങ്ടൺ: കോവിഡ് വാക്സിൻ നിർമാണ രംഗത്തെ അതികായരായ ജോൺസൺ ആന്‍റ് ജോൺസണ് കരാർ കമ്പനിയുടെ വീഴ്ച മൂലം ആർക്കും നൽകാനാവാതെ കളയേണ്ടിവന്നത് ഒന്നര കോടി കോവിഡ് വാക്സിനുകൾ. ഉപകരാർ എടുത്ത ബാൾട്ടിമോർ ആസ്ഥാനമായ എമർജന്‍റ് ബയോസൊലൂഷൻസ് ആണ് അമേരിക്കൻ കമ്പനിക്ക് വൻ നഷ്ടം വരുത്തിയത്. ഇതേ കമ്പനിയാണ് ജോൺസൺ ആന്‍റ് ജോൺസണ് പുറമെ ആസ്ട്രസെനക്കക്കും കോവിഡ് വാക്സിൻ ചേരുവകൾ ശരിയാക്കി നൽകുന്നത്. ഇവ രണ്ടും പരസ്പരം മാറിയതാണ് അപകടം വരുത്തിയത്. അബദ്ധം തിരിച്ചറിഞ്ഞതോടെ ജോൺസൺ ആന്‍റ് ജോൺസൺ അടിയന്തരമായി മരുന്ന് കയറ്റുമതി നിർത്തിവെച്ചു. സംഭവം യു.എസ് ഭക്ഷ്യ, മരുന്ന് വിഭാഗം അന്വേഷിച്ചുവരികയാണ്. മാനുഷിക കൈയബദ്ധമാണ് പ്രശ്നങ്ങൾക്കു പിന്നിലെന്നാണ് പ്രാഥമിക സൂചന.
അമേരിക്കയിൽ ദേശീയ പ്രതിരോധ കുത്തിവെപ്പ് അതിവേഗത്തിലാക്കുന്നതിൽ വലിയ പങ്കു വഹിച്ച ജോൺസൺ ആന്‍റ് ജോൺസണ് വമ്പൻ തിരിച്ചടിയാകുന്നതാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.