മനപ്പൂർവമായ അവഗണന -സ്റ്റാൻ സ്വാമിയുടെ മരണത്തിൽ യു.എസ് മനുഷ്യാവകാശ സംഘടന
text_fieldsന്യൂയോർക്: രാജ്യദ്രോഹക്കേസിൽ ജയിലിലടക്കപ്പെട്ട സ്റ്റാൻ സ്വാമിയുടെ മരണത്തിൽ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തി അമേരിക്കൻ െഫഡറൽ ബോഡി. മനപ്പൂർവമായ അവഗണനയാണ് 84കാരനായ സ്റ്റാൻ സ്വാമിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് യു.എസ് കമ്മീഷൻ ഓൺ ഇൻറർനാഷനൽ റിലിജ്യസ് മൈനോരിറ്റി കമ്മ്യൂണിറ്റീസ് കുറ്റപ്പെടുത്തി.
ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങളിൽെപട്ടവർക്കു നേരെ നടക്കുന്ന വേട്ടയാടൽ എങ്ങനെയെന്നതിെൻറ വ്യക്തമായ ഓർമപ്പെടുത്തലാണ് സ്റ്റാൻ സ്വാമിയുടെ മരണമെന്ന് കമ്മീഷൻ ചെയർമാൻ നദീൻ മയൻസ വിലയിരുത്തി. കേന്ദ്രസർക്കാരിെൻറ മനപ്പൂർവമായ അവഗണനയാണ് അദ്ദേഹത്തിെൻറ മരണത്തിന് കാരണം.
ഇന്ത്യയിലെ മതപരമായ സ്വാതന്ത്ര്യത്തിെല വെല്ലുവിളികൾ ചർച്ചവിഷയമാക്കണമെന്നും നദീൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.