ഇരട്ട വിമാന ദുരന്തങ്ങൾ: വിമാന നിർമാണ ഭീമൻ ബോയിങ്ങിന് പിഴ 18,000 കോടി
text_fields
വാഷിങ്ടൺ: ലാഭക്കൊതിയിൽ വീണ ജീവനക്കാർ യഥാർഥ വിവരം മറച്ചുവെച്ച് കൈമാറിയ ബോയിങ് 737 മാക്സ് വിമാനങ്ങൾ ദുരന്തം തുടർക്കഥയാക്കിയതായി കണ്ടെത്തി അമേരിക്കൻ നീതിന്യായ വിഭാഗം പിഴയിട്ടത് 250 കോടി ഡോളർ (18,343.50 കോടി രൂപ). നൂറുകണക്കിന് പേർക്ക് ദാരുണാന്ത്യം വിധിച്ച് ഇന്തോനേഷ്യയിലും എത്യോപ്യയിലും ചെറിയ ഇടവേളകളിൽ വിമാനങ്ങൾ തകർന്നുവീണ സംഭവത്തിലാണ് അമേരിക്ക ആസ്ഥാനമായുള്ള ലോകത്തെ ഏറ്റവും വലിയ വിമാന നിർമാണ കമ്പനി ബോയിങ്ങിന് വൻതുക പിഴ. 346 പേരാണ് 2019ൽ നടന്ന രണ്ടു സംഭവങ്ങളിലുമായി മരണം പുൽകിയത്.
സംഭവം അന്വേഷിച്ച യു.എസ് കോൺഗ്രസ് സമിതി ബോയിങ്ങാണ് പ്രതികളെന്ന് കണ്ടെത്തിയിരുന്നു. യഥാർഥ വിവരം മറച്ചുവെച്ച് വിൽപന നടത്തുന്ന സംസ്കാരം ബോയിങ്ങിനുണ്ടെന്നും അന്വേഷണ റിപ്പോർട്ട് കുറ്റപ്പെടുത്തി. യഥാർഥത്തിൽ ബോയിങ് വിൽപന നടത്തുന്നത് 'പറക്കുന്ന ശവപ്പെട്ടി'കളാണെന്ന് വരെ യു.എസ് കോൺഗ്രസിൽ സെനറ്റർ റിച്ചാർഡ് ബ്ലൂമെന്താൽ ആരോപിച്ചു.
ഇന്തോനേഷ്യയിൽ ബോയിങ് 737 മാക്സിെൻറ ലയൺ എയർ ൈഫ്ലറ്റ് 610, എത്യോപ്യയിൽ എയർലൈൻസ് 302 എന്നിവയാണ് പതിവു യാത്രക്കിടെ അപ്രതീക്ഷിത ദുരന്തം വരുത്തിയത്. ബോയിങ്ങിെൻറ ടെക്നിക്കൽ പൈലറ്റുമാർ വിവിധ രാജ്യങ്ങളിൽ വിമാന സർവീസ് നടത്തുന്ന കമ്പനികളെ യഥാർഥ വിവരം അറിയിക്കാത്തതിനാൽ പൈലറ്റുമാർക്ക് നിയന്ത്രണം നഷ്ടപ്പെടാൻ ഇടവരുത്തുകയായിരുന്നു. രണ്ടു സംഭവങ്ങളിലും പറന്നുയർന്ന ഉടനെ വിമാനങ്ങൾ തകർന്നുവീണു. പൈലറ്റുമാർക്ക് നിയന്ത്രിക്കാനാവാതെ മൂക്കുകുത്തി വീണായിരുന്നു ദുരന്തങ്ങൾ.
പിഴയായി 25 കോടി ഡോളറും കുടുംബങ്ങൾക്ക് നഷ്ടപരിഹാരം 220 കോടി ഡോളറുമാണ് നൽകേണ്ടത്.
മുൻ ജീവനക്കാരെയാണ് പഴിക്കേണ്ടതെന്ന് ബോയിങ് വിധിക്കു പിന്നാലെ പുറത്തിറക്കിയ വാർത്ത കുറിപ്പിൽ കുറ്റപ്പെടുത്തി.
2019ൽ ഇരു സംഭവങ്ങൾക്കും പിന്നാലെ ലോകംമുഴുക്കെ വിലക്കു വീണ 737 മാക്സ് വിമാനങ്ങൾ നീണ്ട ഇടവേളക്കു ശേഷം സർവീസിലേക്ക് തിരിച്ചുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.