ഉത്തര കൊറിയൻ മേഖലയിൽ ബോംബറുകൾ പറത്തി യു.എസ്
text_fieldsസോൾ: ഉത്തര കൊറിയയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിന് മറുപടിയായി ദീർഘദൂര ബോംബറുകൾ പറത്തി യു.എസ്. ദക്ഷിണ കൊറിയക്കും ജപ്പാനുമൊപ്പമായിരുന്നു യു.എസ് സൈനിക നീക്കം.
ഞായറാഴ്ച കൊറിയൻ മേഖലക്ക് സമീപം പരിശീലനത്തിന്റെ ഭാഗമായാണ് യു.എസ് ബി-1ബി ബോംബർ പറത്തിയത്. ഉത്തര കൊറിയയുടെ മിസൈലുകൾക്കും ആണവായുധങ്ങൾക്കും മറുപടി നൽകാനുള്ള മൂന്ന് രാജ്യങ്ങളുടെയും ഉറച്ച തീരുമാനവും സന്നദ്ധതയും വ്യക്തമാക്കാനാണ് ബോംബർ പറത്തിയതെന്ന് ദക്ഷിണ കൊറിയയുടെ ജോയന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് അറിയിച്ചു.
ഈ വർഷം മൂന്ന് രാജ്യങ്ങളും ചേർന്ന് ഒരുമിച്ച് നടത്തുന്ന രണ്ടാമത്തെ പരിശീലനമാണിതെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.